കേരള PSC 10th ലെവൽ പ്രാഥമിക പരീക്ഷ പല കാരണങ്ങളാൽ എഴുതാൻ കഴിയാത്തവർക്ക് വീണ്ടുമൊരു അവസരം നൽകുവാൻ കേരള പി എസ് സി തീരുമാനിച്ചു
പത്താം ക്ലാസ് യോഗ്യത പൊതു പ്രാഥമിക പരീക്ഷയുടെ ആദ്യ അഞ്ച് ഘട്ടങ്ങളിൽ ( 2022 മേയ് 15 , മേയ് 28 , ജൂൺ 11 , ജൂൺ 19 , ജൂലൈ 2 ) പരീക്ഷയെഴുതുവാൻ കഴിയാത്ത ഉദ്യോഗാർത്ഥികളിൽ താഴെ പറയുന്ന കാരണങ്ങളാൽ എഴുതാൻ പറ്റാത്തവർക്ക് ഒരു അവസരം കൂടി
- ഗവ.അംഗീകൃത സ്ഥാപനങ്ങൾ , യൂണിവേഴ്സിറ്റികൾ എന്നിവ നടത്തിയ പരീക്ഷകൾ ഉള്ളവർ
- ആക്സിഡന്റ് പറ്റി ചികിൽസയിൽ കഴിയുന്നവർ
- കോവിഡ് ബാധിതർ
- പരീക്ഷാ ദിവസം വിവാഹം നിശ്ചയിച്ചിട്ടുള്ളവർ
- പ്രസവം സംബന്ധമായ ആയ കാര്യങ്ങൾ ഉൾപെട്ടവർ
തുടങ്ങിയ കാരണങ്ങളാൽ പരീക്ഷയെഴുതാത്തവർക്ക് താഴെപ്പറയുന്ന രേഖകൾ സഹിതം 24.06.2022 – ന് മുൻപ് അപേക്ഷ സമർപ്പിക്കുക
- പരീക്ഷ എഴുതിയ അഡ്മിഷൻ ടിക്കറ്റുകൾ
- Covid സംബന്ധമായ മെഡിക്കൽ സർട്ടിഫിക്കറ്റ്
- ആക്സിഡൻറ് പരമായ ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ്
- വിവാഹ സംബന്ധമായ വിശ്വാസയോഗ്യമായ രേഖകൾ സഹിതം 24.06.2022 – ന് മുൻപ് അപേക്ഷ സമർപ്പിക്കുന്നവർക്ക് 16.07. 2022 – ൽ നടത്തുന്ന അവസാന ഘട്ടപരീക്ഷ എഴുതുവാൻ അവസരം നൽകുന്നതാണ് . മറ്റു കാരണങ്ങളാൽ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല . ആറാം ഘട്ടത്തിനു ശേഷം പരീക്ഷ നടത്തുന്നതല്ല .
അപേക്ഷകൾ jointce.psc@kerala.gov.in എന്ന email അഡ്രസ്സിൽ / തപാലിൽ അയയ്ക്കേണ്ടതാണ് . ഫോൺ- 04712546260 , 246 .