കേരള പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനമായി ഡിസംബർ 15ലെ ഗസറ്റിൽ പ്രസിദ്ധീകരിക്കും
കേരള പോലീസ് ബറ്റാലികളിലായി പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനം കേരള പി എസ് സി യോഗത്തിൽ അംഗീകരിച്ചു 2023 ജനുവരി 18 വരെയാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്
യൂണിഫോം സേനകളിലേക്കുള്ള വിജ്ഞാപനങ്ങൾക്ക് അപേക്ഷിക്കുന്നതിന് ശാരീരിക അളവുകൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി ഉദ്യോഗാർത്ഥികൾ സമർപ്പിക്കണം. ഈ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാൻ സർക്കാർ എയ്ഡഡ് കോളേജുകളിലെ സ്ഥിര കായിക അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പിഎസ്സിയുടെ വിജ്ഞാപന പ്രകാരമുള്ള ശാരീരിക അളവുകൾ ഉള്ളവർക്ക് മാത്രമാണ് ഇനി വരുന്ന പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കുന്നത്
മിനിമം പ്ലസ് ടു യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, കായികക്ഷമത പരീക്ഷ, തുടങ്ങിയ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്
മുൻ വിജ്ഞാപനം വന്നത് 2019 ഡിസംബർ മാസത്തിലെ അവസാനത്തെ ഗസറ്റിൽ ആണ്. പ്രിലിമിനറി, മെയിൻ പരീക്ഷ, കായികക്ഷമത പരീക്ഷ അടിസ്ഥാനത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ്. നവംബർ ആദ്യവാരത്തോടുകൂടി ഇതിന്റെ കായികക്ഷമത പരീക്ഷ അവസാനിച്ചിരുന്നു ഇതിന്റെ റാങ്ക് ലിസ്റ്റ് ഇതുവരെയും പ്രസിദ്ധീകരിച്ചില്ല. 2023 ജനുവരി ഫെബ്രുവരി മാസങ്ങളിൽ റാങ്ക് ലിസ്റ്റ് വരും
CPO നിയമനം നിലച്ചിട്ട് രണ്ടര വർഷം തികയുന്നു. 2019 ജൂലൈ ഒന്നിനാണ് ഈ ടെസ്റ്റ് യിലേക്കുള്ള മുൻ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 2020 ജൂൺ 30ന് ഒരു വർഷത്തെ കാലാവധിയിൽ കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും 5609 പേർക്ക് നിയമന ശുപാർശ നൽകാൻ PSC ക്ക് കഴിഞ്ഞു.