Kerala Government Job Vacancy-Apply Now

കേരളത്തിൽ താൽക്കാലികമായ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള പുതിയ സർക്കാർ ജോലി ഒഴിവുകൾ

അക്കൗണ്ടന്റ് നിയമനം

  • കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്കിൽ പുതുതായി നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഇരിക്കൂർ ബ്ലോക്കിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിര താമസമുള്ളവരാവണം. ബി കോം, ടാലി സോഫ്റ്റ്വെയർ ഉപയോഗിക്കാനുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത, കുടുംബശ്രീ അംഗങ്ങൾക്കും, കുടുംബശ്രീ കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും മാത്രമാണ് അവസരം. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായ പരിധി. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സി ഡി എസ് ചെയർപേഴ്സന്മാരുടെ സാക്ഷ്യപത്രം ഉൾപ്പെടെ സെപ്റ്റംബർ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ജില്ലാ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ബി എസ് എൻ എൽ ഭവൻ മൂന്നാം നില, കണ്ണൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 0497 2702080

ക്ലീനിംങ്ങ് ജീവനക്കാരിയെ ആവശ്യമുണ്ട്

  • പാമ്പാടുംപാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം എന്ന ക്രമത്തിൽ മാസംതോറും പന്ത്രണ്ട് ദിവസത്തേക്ക് ക്ലീനിംങ്ങ് ജീവനക്കാരിയെ നിയമിക്കുന്നു. എഴുത്തും വായനയും അറിയാവുന്ന 50 വയസ്സിന് താഴെ പ്രായമുള്ളവരാവണം. സപ്തംബർ മുതൽ 6 മാസത്തേക്ക് 675/- രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ളവർ, തിരിച്ചറിയൽ രേഖകളും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റും (നിർബന്ധമല്ല) വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷയും സഹിതം ആഗസ്ത് 31 ന് രാവിലെ 11 മണിക്ക് പാമ്പാടുംപാറ പിഎച്ച്സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. പാമ്പാടുംപാറ പ്രദേശത്തുള്ളവർക്കും പരിചയം ഉള്ളവർക്കും മുൻഗണന. ഫോൺ: 04868 232285.

മെഡിക്കൽ റസിഡൻ്റ് നിയമനം

  • ഇടുക്കി ഗവ:മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ സീനിയര്‍, ജൂനിയര്‍ റസിഡൻ്റുമാരെ നിയമിക്കുന്നു. ഇതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ സപ്തംബർ 4 ന് രാവിലെ 10.30 ന് ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഓഫീസിൽ ആഫീസിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്. ടി.സി.എം.സി/ കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുളള യോഗ്യത. എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ജൂനിയർ റസിഡൻ്റ് തസ്തികയിലേക്കുളള യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്. പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്. മറ്റു യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍രേഖകളും (ആധാര്‍/പാന്‍കാര്‍ഡ്) സഹിതം ഹാജരാവുക. ഫോൺ: 04862-233075.

പ്രൊജക്ട് അസോസിയേറ്റ് ഒഴിവ്

  • തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 32000 രൂപ മാസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസോസിയേറ്റിന്റെ താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ഒരു വർഷത്തിൽ കുറയാതെയുള്ള ഗവേഷണ പരിചയം നേടിയവർക്ക് മുൻഗണന നൽകും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിവയുമായി സെപ്റ്റംബർ 4 –ാം തീയതി രാവിലെ 11 മണിക്ക് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.cdckerala.org യിലോ 0471 2553540 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

അക്കൗണ്ടന്റ് നിയമനം

  • ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം പെരിന്തല്‍മണ്ണ ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. പെരിന്തല്‍മണ്ണ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബി.കോം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. പ്രായം 20 നും 35 നും മധ്യേ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പെരിന്തല്‍മണ്ണ ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ആഗസ്റ്റ് 31 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2733470.

അസാപില്‍ ട്രെയിനര്‍ നിയമനം

  • കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ എം.ഐ.എസ് ഡാറ്റ അനലിസ്റ്റ് കോഴ്സ് പഠിപ്പിക്കുന്നതിനായി ട്രെയിനറെ നിയമിക്കുന്നു. ബി.കോം/ എം.കോം/ എം.ബി.എയും ബാങ്കിങ് ആന്റ് ഫിനാൻസ് മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാന്‍ https://link.asapcsp.in/cspthavanur എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9946818123.

റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

  • കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്സിൽ പദ്ധതിയുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കും. അപേക്ഷകർക്ക് 2024 ജൂലൈ ഒന്നിന് 36 വയസ്സിൽ കൂടരുത്. പട്ടികജാതി/ പട്ടികവർഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ സമുദായക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. സെപ്റ്റംബർ നാലിന് പത്ത് മണിക്ക് വകുപ്പിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ രാവിലെ പത്ത് മണിക്ക് മുമ്പ് യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.

മിഷൻ കോർഡിനേറ്റർ ഒഴിവ്

  • മത്സ്യവകുപ്പിൽ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മിഷന്‍ കോര്‍ഡിനേറ്ററെ ജില്ലാ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിദിനം 785 രൂപ അടിസ്ഥാനത്തിൽ ദിവസവേതനരീതിയിലാണ് നിയമനം. എംഎസ്ഡബ്യൂ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് / എംബിഎ മാര്‍ക്കറ്റിംങ്ങ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഇരുചക്രവാഹന ലൈസന്‍സ് അഭിലഷണീയം. പ്രായപരിധി- 35 വയസില്‍ കവിയരുത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം (ഉണ്ടെങ്കില്‍) എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതം വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്ത് 31 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി പൈനാവ് പി.ഒ. പിന്‍ കോഡ്- 685603 എന്ന മേല്‍ വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖാന്തിരമോ adidkfisheries@gmail.com എന്ന ഈമെയിലിലോ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233226.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *