Kerala government job vacancy 2023 Apply Now

വിവിധ തസ്തികകളിൽ നിയമനം നടത്തും

നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് സെന്ററിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തും. കാൾ ഓഫീസർ, ഫീൽഡ് റെസ്പോൺസ് ഓഫീസർ, ടീം ലീഡർ ഒഴിവുകളിലാണ് നിയമനം. കാൾ ഓഫീസർ തസ്തകയിലേക്ക് യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോയും സഹിതം മേയ് 5നും മറ്റു രണ്ട് തസ്തികകളിലേക്ക് മേയ് 6നും രാവിലെ 10നകം സാമൂഹ്യനീതി ഡയറക്ട്രേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് എത്തണം. അപേക്ഷാ ഫോം http;//swd.kerala.gov.in ൽ ലഭിക്കും. വിശദ വിവരങ്ങൾക്ക്: 04712306040.

വാക്ക്-ഇൻ-ഇന്റർവ്യൂ

 തൃപ്പൂണിത്തുറ, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള തസ്തികകളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.  പ്രവൃത്തി പരിചയം അഭിലക്ഷണീയം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ആറിന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ 0484 2777489, 0484 2776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയുവാൻ സാധിക്കും. പ്രായപരിധി 50 വയസ്സ് വരെ. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ  (ഒരു ഒഴിവ്) യോഗ്യത എസ്.എസ്.എല്‍.സി/ഐടിഐ/ഐടിസി. വെയ്റ്റർ (കാന്റീൻ) (ഏഴ് ഒഴിവ്) യോഗ്യത ഏഴാം ക്ലാസ്.   ഇലക്ട്രീഷ്യൻ (രണ്ട് ഒഴിവ്) യോഗ്യത എസ്.എസ്.എല്‍.സി/ഐടിഐ/ഐടിസി.

ലാബ് ടെക്‌നീഷ്യൻ കരാർ നിയമനം

 മാരാരിക്കുളം വടക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഗ്രാമപഞ്ചായത്ത് 23-24 സാമ്പത്തിക വാർഷിക പ്രോജക്ടിൽ  ഉൾപ്പെടുത്തിയുള്ള പദ്ധതിപ്രകാരം സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഡി എം എൽ ടി കോഴ്‌സ് (ലാബ് ടെക്‌നീഷ്യൻ ഡിപ്ലോമ) പാസായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ളവർ ഏപ്രിൽ 28 ന് രാവിലെ 10 മണിക്ക് മാരാരിക്കുളം വടക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖ പരീക്ഷയ്ക്ക് അസ്സൽ സാക്ഷി പത്രങ്ങളുമായി ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

അങ്കണവാടി വർക്കർ/ഹെൽപ്പർ

 വനിത ശിശുവികസനവകുപ്പിന്റെ കീഴിൽ  ജില്ലയിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി  അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിൽ നിയമനത്തിന് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാൻ പാടില്ല. എന്നാൽ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായം ഏപ്രിൽ 30ന് 18-46  വയസ് മധ്യേ. സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷ ഫോറത്തിന്റെ മാതൃക  കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസ്, കടക്കരപ്പള്ളി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.

അപേക്ഷ മെയ് 26 വൈകിട്ട് മൂന്നു വരെ സ്വീകരിക്കും.ജനനതീയതി, ജാതി, വിദ്യഭ്യാസ യോഗ്യത, സ്ഥിര താമസം മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം.

സെക്യൂരിറ്റി, കുക്ക്, പ്യൂണ്‍ കരാര്‍ നിയമനം

 വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി, കുക്ക്, പ്യൂണ്‍ നിയമനം നടത്തുന്നു. സെക്യൂരിറ്റിയായി പ്രവര്‍ത്തന പരിചയമുള്ള 30 നും 35 നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് സെക്യൂരിറ്റി തസ്തികയിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ ്‌യോഗ്യത. എഴുത്തും വായനയും അറിയാവുന്ന ഭക്ഷണം പാകം ചെയ്യുന്നതില്‍ പരിജ്ഞാനമുള്ള 25 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കുക്ക് തസ്തികയിലേക്കും പത്താംക്ലാസ് യോഗ്യതയുള്ള 25 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്യൂണ്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം മെയ് എട്ടിന് ഒറ്റപ്പാലം ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 9846517514

ദേശീയ ആരോഗ്യ ദൗത്യ പദ്ധതിക്ക് കീഴിൽ അവസരം

കാസർഗോഡ് : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ സീനിയര്‍ ഡോട്ട്‌സ് പ്ലസ് ആൻറ് ടി ബി/ എച്ച്.ഐ.വി സൂപ്പര്‍വൈസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്.യോഗ്യതയും വയസ്സും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം മെയ് 5 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ അപേക്ഷിക്കണം.ഫോണ്‍ 0467 2209466.

ഫീല്‍ഡ് പരിശോധന : അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് : ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പരിഷ്‌കരണത്തിൻറെ ഭാഗമായി ഫീല്‍ഡ് പരിശോധന നടത്തുന്നതിന് ഡിപ്ലോമ (സിവില്‍), ഐ.ടി.ഐ (ഡ്രാഫ്റ്റ്‌സ്മാന്‍, സിവില്‍), ഐ.ടി.ഐ (സര്‍വ്വേയര്‍) എന്നീ യോഗ്യതയുള്ള 18നും 35നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഏപ്രില്‍ 28നകം പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ടൂവീലര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.

ഫോണ്‍ 7012883789.

കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെൻറർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെൻറ് ഓഫ് മെഡിസിനൽ പ്ലാൻറ്സിൽ (സതേൺ റീജ്യൻ) ഡെപ്യൂട്ടി ഡയറക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. മെയ് രണ്ടിന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിൻറെ വെബ്സൈറ്റ് സന്ദർശിക്കണം.

തിരുഃ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ

നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിൻറെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

സോഷ്യൽ വർക്കറുടെ (ഫുൾ ടൈം റസിഡൻറ് ) ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പ്രതിമാസ വേതനം 16,000 രൂപ.ഹൗസ് മദർ (ഫുൾ ടൈം റസിഡൻറ്): 6 ഒഴിവ് (തൃശ്ശൂർ മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം). എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രതിമാസ വേതനം 22,500 രൂപ.സൈക്കോളജിസ്റ്റിൻറെ (ഫുൾ ടൈം റസിഡന്റ്) ഒരു ഒഴിവാണുള്ളത്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.പ്രതിമാസ വേതനം 20.000 രൂപ.

മാനേജർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.പ്രതിമാസ വേതനം 15,000 രൂപ.

നാല് തസ്തികകളിലേക്കും അപേക്ഷിക്കാൻ 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയുള്ളവർക്ക് മുൻഗണയുണ്ട്.സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 6ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002.

കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, www.keralasamakhya.org

മഹാരാജാസ് കോളേജില്‍ അതിഥി അധ്യാപക ഒഴിവ്

 എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട് . യോഗ്യത : ആർക്കിയോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന . പ്രവൃത്തിപരിചയം അഭിലഷണീയം . നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്ചർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം . താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മെയ് നാലിനു രാവിലെ 10 -ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക

കരാര്‍ നിയമനം

 ജില്ലയിലെ ഒരു കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടികജാതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ട്രാക്ടര്‍ ഡ്രൈവറുടെ ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ 29 ന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേ‌ഞ്ചില്‍ രജിസ്റ്റല്‍ ചെയ്യണം. പ്രായപരിധി 18-30 (അനുവദനീയ വയസിളവ് എസ്.സി -35). വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് യോഗ്യതയും, സാധുവായ ട്ക്രാക്ടര്‍ ഡ്രൈവിംഗ് ലൈസന്‍സ്, നിശ്ചിത മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. മോട്ടോര്‍ മെക്കാനിസത്തിലുളള കഴിവ്. ശമ്പളം പ്രതിമാസം 27462 രൂപ.

എസ്.സി. പ്രമോട്ടർ ഒഴിവ് 

  പറവൂർ മുനിസിപ്പാലിറ്റി, കോട്ടപ്പടി, വെങ്ങന്നൂർ, മുടക്കുഴ,ചെല്ലാനം, കുമ്പളം, മുളന്തുരുത്തി, തിരുമാറാടി, മൂക്കന്നൂർ എന്നീ പഞ്ചായത്തുകളിൽ  എസ്. സി. പ്രമോട്ടർമാരുടെ  ഒഴിവുകളിലേക്ക്  അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിര താമസമാക്കിയവരും 18നും 30നും മദ്ധ്യ പ്രായമുള്ളവരും ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായിരിക്കണം. താല്പര്യമുള്ളവർ ജാതി,വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം ,താമസ സാക്ഷ്യപത്രം എന്നിവയുമായി മെയ് രണ്ടിന് നടക്കുന്ന അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്.വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടേണ്ടതാണ് .ഫോൺ നമ്പർ :0484 2422256.

ലീഗൽ കൗൺസിലർ ഒഴിവ്

 എറണാകുളം ഗവൺമെന്റ് മഹിളാ മന്ദിരം സർവീസ് പ്രൊവൈഡിംഗ് സെന്ററിൽ ലീഗൽ കൗൺസിലറുടെ ഒഴിവ്. താല്പര്യമുള്ളവർ മെയ് എട്ടിന് മുമ്പ് ഗവ: മഹിളാ മന്ദിരം, ചമ്പക്കര, എറണാകുളം എന്ന വിലാസത്തിൽ ബന്ധപ്പെടുക. യോഗ്യത എൽ.എൽ.ബി ബിരുദവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും.കൂടുതൽ

വിവരങ്ങൾക്ക്: 9895435437, 8590597525

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒഴിവ്

തിരുവല്ല നഗരസഭയില്‍ നിലവില്‍ ഒഴിവുളള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് മെയ് നാലിന് രാവിലെ 11 ന് നഗരസഭ ഓഫീസില്‍ അഭിമുഖം നടത്തുന്നു.  നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍( പ്രായപരിധി 35 വയസ് വരെ).  വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം  കൃത്യസമയത്ത് ഹാജരാകണം. ഫോണ്‍ : 0469 2701315,2738205

ക്ലര്‍ക്ക് കം ഡി.റ്റി.പി ഓപ്പറേറ്റര്‍ ഒഴിവ്

നവകേരളം കര്‍മ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസില്‍ ക്ലര്‍ക്ക് കം ഡി.റ്റി.പി ഓപ്പറേറ്ററുടെ താല്‍ക്കാലിക ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. നിയമന കാലയളവില്‍ സര്‍ക്കാര്‍ അംഗീകൃത വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, കെജിറ്റിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവര്‍), കമ്പ്യൂട്ടര്‍ വേര്‍ഡ്പ്രോസസിംഗ് (ലോവര്‍) എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പ്രവര്‍ത്തിപരിചയ സാക്ഷ്യപത്രം അഭിലഷണീയം. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ കോര്‍ഡിനേറ്റര്‍, നവകേരളം കര്‍മപദ്ധതി, ജില്ലാ പ്ലാനിംഗ് ഓഫീസ്, കളക്ടറേറ്റ് പത്തനംതിട്ട, 689645 എന്ന വിലാസത്തില്‍ മെയ് ആറിന് പകല്‍ മൂന്നിനു  മുമ്പായി സമര്‍പ്പിക്കണം.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *