മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് (Junior Lab Assistant) തസ്തികയിലേക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (KPSC) അപേക്ഷ ക്ഷണിച്ചു
| വിവരങ്ങൾ | വിശദാംശങ്ങൾ |
|---|---|
| വകുപ്പ് | മെഡിക്കൽ വിദ്യാഭ്യാസം (Medical Education) |
| തസ്തിക | ജൂനിയർ ലാബ് അസിസ്റ്റന്റ് (Junior Lab Assistant) |
| കാറ്റഗറി നമ്പർ | 733/2025 |
| ശമ്പളം | ₹27,900 – 63,700/- |
| അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി | 04.02.2026, ബുധനാഴ്ച രാത്രി 12 മണി വരെ |
യോഗ്യത
- ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐശ്ചിക വിഷയങ്ങളായി (Optionals) പഠിച്ച് പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു കോഴ്സ് അല്ലെങ്കിൽ തത്തുല്യ പരീക്ഷകൾ വിജയിച്ചിരിക്കണം.
- അല്ലെങ്കിൽ VHSE (MLT) പാസ്സായിരിക്കണം.
- നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക് തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും ഉയർന്ന യോഗ്യതകളും പരിഗണിക്കുന്നതാണ്.
പ്രായപരിധി
- 18 മുതൽ 36 വയസ്സ് വരെ.
- ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
- പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും (OBC) നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
അപേക്ഷിക്കുന്ന രീതി
- രജിസ്ട്രേഷൻ: കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) നടത്തിയ ശേഷം മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
- അപേക്ഷ സമർപ്പിക്കൽ: ഇതിനകം രജിസ്റ്റർ ചെയ്തവർക്ക് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം തസ്തികയുടെ നോട്ടിഫിക്കേഷൻ ലിങ്കിലെ ‘Apply Now’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.