
കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള താത്കാലിക സർക്കാർ ജോലി ഒഴിവുകൾ. ബന്ധപ്പെട്ട യോഗ്യത ഉള്ളവർക്ക് ഓരോ പോസ്റ്റുകളിലേക്കും അപേക്ഷ നൽകുകയോ ഇന്റർവ്യൂവിൽ പങ്കെടുക്കുകയോ ചെയ്യാം കൂടുതൽ വിശദമായ വിവരങ്ങൾ ചുവടെ
ഡ്രൈവർ, ആയ താൽകാലിക നിയമനം
- പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള താലോലം ബഡ്‌സ് സ്‌കൂളിലേക്ക് താൽക്കാലികമായി ഡ്രൈവറെയും ആയയെയും നിയമിക്കുന്നു. പ്ലസ് ടു/ തത്തുല്യം, ലൈറ്റ് ആൻഡ് ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് (ഡ്രൈവേഴ്‌സ് ബാഡ്‌ജ് സഹിതം) എന്നീ യോഗ്യതയുള്ളവർക്ക് ഡ്രൈവറുടെ തസ്തികയിലേക്ക് അപേക്ഷിക്കാം. ശാരീരിക ക്ഷമത ഉളവർക്ക് ആയയുടെ തസ്തികയിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂലൈ 25 ന് രണ്ട് മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. പ്രദേശവാസികൾക്ക് മുൻഗണന.ഫോൺ: 9496043651
ക്ലീനിംഗ് സ്റ്റാഫ് തസ്‌തികയിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
- കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ക്ലീനിംഗ് സ്റ്റാഫ് തസ്‌തികയിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകൾ : 1 ഒഴിവ് യോഗ്യത : അഞ്ചാം ക്ലാസ്സ് പ്രായം : 20 വയസ്സ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. വേതനം : പ്രതിമാസം 9000/- രൂപ നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2025 ജൂലൈ 28-ാം തിയതി രാവിലെ 11 മണിക്ക് കണ്ണൂർ, മട്ടന്നൂർ മുനിസിപ്പാലിറ്റി സി.ഡി.എസ് ഹാളിൽ വച്ച് നടക്കുന്ന ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്‌ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഫോൺ : 0471 -2348666,
ദിവസ വേതന അടിസ്ഥാനത്തിൽ ക്ലർക്ക് ഒഴിവുകൾ
- ഗ്രാമപഞ്ചായത്തിൽ അസി. എഞ്ചിനീയറുടെ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 22 ന് രാവിലെ 11 മണിക്ക് കണ്ണൂർ കല്യാശ്ശേരി പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് എത്തണം.
ആയ കം കുക്ക് നിയമനം
- ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ആയ കം കുക്കിനെ നിയമിക്കുന്നു. പത്താം തരം യോഗ്യതയും പാചക താല്‍പര്യുമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, വയസ് തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജൂലൈ 31 വൈകിട്ട് മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04734 246031.
ട്രേഡ്‌സ്മാൻ അഭിമുഖം 23ന്
- നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, ടർണിങ്, വെൽഡിംഗ് വിഭാഗങ്ങളിൽ ട്രേഡ്‌സ്മാൻ തസ്തികകളിലെ താൽക്കാലിക ഒഴിവുകളിലേക്ക് 23 ന് സ്കൂളിൽ അഭിമുഖം നടക്കും. ബന്ധപ്പെട്ടവിഷയത്തിൽ നേടിയ ടി എച്ച്എസ്എൽസി/ ഐറ്റിഐ/വിഎച്ച്എസ്ഇ അടിസ്ഥാന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ അസൽ യോഗ്യതാസർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 23 രാവിലെ 10 ന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472-2812686, 9400006460.
ലക്ചറർ കൂടിക്കാഴ്ച
- നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുള്ള കമ്പ്യൂട്ടർ എൻജിനിയറിങ് ലക്ചറർ തസ്തികയിലേക്ക് ജൂലൈ 22 രാവിലെ 10.30 മുതൽ കൂടിക്കാഴ്ച നടക്കും. 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ബിരുദമാണ് യോഗ്യത. എം.ടെക്, പ്രവൃത്തിപരിചയം എന്നിവ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
അസിസ്റ്റന്റ് പ്രൊഫസര്‍ താല്‍ക്കാലിക നിയമനം
- അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും. യു.ജി.സി ചട്ടപ്രകാരം യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 22 രാവിലെ 10.30ന് കോളജില്‍ അഭിമുഖം/ പരീക്ഷക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് : www.cea.ac.in ഫോണ്‍: 04734231995.
കുക്ക് താല്‍ക്കാലിക നിയമനം
- സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള കൊട്ടിയം ട്രാന്‍സിറ്റ് ഹോമിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കുക്കിനെ (പുരുഷന്‍) നിയമിക്കും. വിവരങ്ങള്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും ഫോണ്‍: 0474-2794029, 9447137872.
ഗസ്റ്റ് അധ്യാപക നിയമനം
- കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഫിസിക്‌സ്, ഇംഗ്ലീഷ്, കെമിസ്ട്രി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഫിസിക്‌സ് ജൂലൈ 21 , ഇംഗ്ലീഷ് ജൂലൈ 22, കെമിസ്ട്രി ജൂലൈ 25 തീയതികളിൽ രാവിലെ 10 മണിക്ക് നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഫോൺ- 0497 2835106
അക്രഡിറ്റഡ് ഓവർസീയർ ഒഴിവ്
- പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് ഓവർസീയറുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രി / മൂന്ന് വർഷ പോളി – ടെക്നിക് സിവിൽ ഡിപ്ലോമ / രണ്ട് വർഷ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ സഹിതം അപേക്ഷകർ ജൂലൈ 25 രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9496043651.
പോളിടെക്‌നിക്ക് കോളജില്‍ അവസരം
- പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഒഴിവുളള മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍, മാത്തമാറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ ദിവസനവേതന അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കും. യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ – ബന്ധപ്പെട്ട വിഷയത്തിലുളള ഒന്നാം ക്ലാസ് ബിരുദം, മാത്തമാറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ – 55 ശതമാനം മാര്‍ക്കോടെ എം.എസ്.സി ബിരുദവും നെറ്റും. യോഗ്യതയുടേയും ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാഡമിക് പ്രവൃത്തിപരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 21 രാവിലെ 10ന് ഹാജരാകണം. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധം. ഫോണ്‍: 0475 2910231.
ഗസ്റ്റ് ലക്ചർ നിയമനം
- തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് മലയാളം വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾ നിലവിലെ യു.ജി.സി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത നേടിയിരിക്കണം. നെറ്റ് / പി.എച്ച്.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഓദ്യോഗിക പോർട്ടലിൽ അതിഥി അധ്യാപക രജിസ്ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് / നമ്പർ ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 23 രാവിലെ 10 ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9188900210.
താല്‍ക്കാലിക നിയമനം
- കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ ഇലക്ട്രിക്കല്‍, വെല്‍ഡിങ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. അസല്‍ രേഖകള്‍ സഹിതം ജൂലൈ 21 രാവിലെ 10ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍: 8921316100.