July month Interview Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ നിലവിൽ വന്നിട്ടുള്ള പുതിയ താൽക്കാലിക സർക്കാർ ജോലി ഒഴിവുകൾ

ക്ലാർക്ക് സ്റ്റോർ കീപ്പർ ജോലി ഒഴിവ്

  • കൊല്ലം : കടപ്പാക്കടയിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് – സ്റ്റോര്‍ കീപ്പറെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. യോഗ്യത: പ്ലസ് ടു/ ഡിഗ്രി/ തത്തുല്യം. കമ്പ്യൂട്ടര്‍/ ടാലി പ്രവര്‍ത്തിപരിചയം അഭികാമ്യം. ബയോഡാറ്റ, ഫോട്ടോ, അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 10ന് രാവിലെ 9.30 ന് എത്തണം. ഫോണ്‍: 0474-2767635.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

  • ഇത്തിക്കര ബ്‌ളോക്ക് പഞ്ചായത്തില്‍ ദിവസവേതന/കരാറടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. യോഗ്യത: സംസ്ഥാന പരീക്ഷാകണ്‍ട്രോളര്‍/സാങ്കേതികവിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പി.ജി.ഡി.സിഎ യോ പാസായിരിക്കണം. 2025 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 10 വൈകിട്ട് മൂന്നിനകം ബ്ലോക്കോഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0474 2593260, 2592232.

ക്ലീനിംഗ് സ്റ്റാഫിനെ നിയമനം

  • പാലത്തറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിന് വോക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കോര്‍പറേഷന്‍ പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ എഴുത്തുംവായനയും അറിഞ്ഞിരിക്കണം. പ്രായപരിധി : 18-50 വയസ്. ആവശ്യമായ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അസലുമായി ജൂലൈ 10ന് രാവിലെ 10ന് കൊല്ലം കോര്‍പറേഷനില്‍ ഹാജരാകണം. ഫോണ്‍: 0474-2729075.

വാക് ഇൻ ഇന്റർവ്യൂ

  • തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റ് തസ്തികയിൽ അടുത്ത ഒരു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്ക് കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രസ്തുത വിഷയത്തിൽ പി.ജി ഉള്ളവരുടെ അഭാവത്തിൽ ജനറൽ മെഡിസിൻ/ അനസ്തേഷ്യ/ പൾമണറി മെഡിസിൻ വിഭാഗത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും. 73,500 രൂപയാണ് പ്രതിമാസ വേതനം. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ സഹിതം ജൂലൈ 14 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. അപേക്ഷകർ തസ്തികയുടെ പേര്, മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്

  • മലയാളം മിഷന്റെ വിവിധ പ്രോജക്ടുകളുടെ നിർവഹണത്തിനായി 800 രൂപ ദിവസവേതനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. മലയാളത്തിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഭാഷാ/ മാധ്യമ മേഖലകളിലെ പ്രവർത്തി പരിചയം, മലയാളം മിഷന്റെ 24 മണിക്കൂറുമുള്ള ആഗോള വ്യാപകമായ പ്രവർത്തനങ്ങളിൽ സേവന സന്നദ്ധത എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 11ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മലയാളം മിഷൻ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 8078920247.

ഹിന്ദി അധ്യാപക നിയമനം

  • തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഹിന്ദി ജൂനിയർ ലാംഗ്വേജ് ടീച്ചർ തസ്തികയിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച വൈകല്യം-1) സംവരണം ചെയ്ത ഒഴിവുണ്ട്. പത്താം ക്ലാസ്, ഹിന്ദി വിഷയത്തിൽ ബിരുദം, യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. 18-40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 11ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

പ്രോജക്ട് അസിസ്റ്റന്റ് ഇന്റർവ്യൂ നടത്തും

  • കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 മാർച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ് താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂലൈ 17ന് രാവിലെ 10ന് സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. യോഗ്യത: ബോട്ടണി/ പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസോടു കൂടിയ ബിരുദം. സൈലേരിയം പരിപാനം, തടി ഇനങ്ങൾ പരിശോധിച്ച് തരം തിരിക്കുന്നതിനുള്ള കഴിവ് എന്നിവ അധിക യോഗ്യതകളായി പരിഗണിക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ആയുഷ് മിഷനിൽ നിയമനം

  • നാഷണൽ ആയുഷ് മിഷൻ കേരളം മെഡിക്കൽ ഓഫീസർ (നാച്ചുറോപതി), മാസ് മീഡിയ ഓഫീസർ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 14. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in. ഫോൺ: 0471-2474550.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *