jobs Recruitment Apply now 2024

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ടെക്‌സ്‌റ്റൈല്‍ കമ്മിറ്റി- മിനിസ്ട്രി ഓഫ് ടെക്‌സ്റ്റൈല്‍സ് ഇപ്പോള്‍ പ്രോജക്ട് അസിസ്റ്റന്റ് പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 40 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി മെയ് 31 ആണ്. നല്ല ശമ്പളത്തില്‍ ടെക്‌സ്റ്റൈല്‍ കമ്മിറ്റിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ ഈയവസരം ഉപയോഗപ്പെടുത്തുക. 

തസ്തിക& ഒഴിവ്

ടെക്‌സ്റ്റൈല്‍ കമ്മിറ്റി- മിനിസ്ട്രി ഓഫ് ടെക്‌സ്റ്റൈല്‍സില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്. പ്രോജക്ട് അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് നിയമനം. ആകെ 40 ഒഴിവുകള്‍. 

▪️ബെംഗളൂരു = 4

▪️ചെന്നൈ = 3

▪️ഡല്‍ഹി = 3

▪️ഗുണ്ടൂര്‍ = 1

▪️ഹൈദരാബാദ്  = 4

▪️ജയ്പൂര്‍ = 2

▪️കാണ്‍പൂര്‍ = 1

▪️കണ്ണൂര്‍ = 1

▪️കരൂര്‍ = 1

▪️മുംബൈ (HQ: 7+ JNPT:3) = 10

▪️തിരുപ്പൂര്‍ = 3

▪️കോയമ്പത്തൂര്‍ = 5

▪️ലുധിയാന = 1

▪️കൊല്‍ക്കത്ത = 1

പ്രായപരിധി

21 മുതല്‍ 35 വയസ് വരെ.

യോഗ്യത

ബി.എസ്.സി (ഫിസിക്‌സ് അല്ലെങ്കില്‍ കെമിസ്ട്രി) OR ടെക്‌സ്റ്റൈല്‍ ടെക്‌നോളജിയില്‍ ബി.ടെക്. 

ശമ്പളം

26,000 രൂപ. പ്രതിമാസ സാലറിയായി ലഭിക്കും

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് ടെക്‌സ്‌റ്റൈല്‍ കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

official notifcation ; click here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *