ജോലിയില്ലാത്ത നിൽക്കുന്നവർക്കായി മിനി ജോബ് ഡ്രൈവ് ഫെബ്രുവരി 6 ന്; പത്താം ക്ലാസ് മുതൽ യോഗ്യതക്കാർക്ക് അവസരം, റജിസ്ട്രേഷൻ സൗജന്യം
മിനിമം പ്രായം 18 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം, ഐടിഐ, ഡിപ്ലോമ… ഏതു യോഗ്യതക്കാർക്കും സൗജന്യമായി റജിസ്റ്റർ ചെയ്ത് ഇഷ്ട ജോലി സ്വന്തമാക്കാം. നൂറ്റിയൻപതോളം ഒഴിവുകളിൽ അവസരമൊരുക്കി മിനി ജോബ് ഡ്രൈവ് ഫെബ്രുവരി 6 ന്.
ആലപ്പുഴ മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് മേള. രാവിലെ 10 ന് ചേര്‍ത്തല ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. 18 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
സൗജന്യ റജിസ്‌ട്രേഷന്: Click Here
0479-2344301, 95260 65246.