
തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്‌സ് സെന്ററിൽ (VSSC) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
തസ്തിക: പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ-കംപ്യൂട്ടർ സയൻസ്, ഒഴിവ്: 1 (ജനറൽ), ശമ്പളം: 47,600-1,51,100 രൂപ,
യോഗ്യത:
- 50 ശതമാനം മാർക്കോടെ എംഎസ്‌സി (കംപ്യൂ ട്ടർ സയൻസ്/ഐടി)/എംസിഎ. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ എംഇ/എംടെക്(കംപ്യൂട്ടർ സയൻസ്/ഐടി).
- എൻസിടിഇ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽനിന്ന് 50 ശതമാനം മാർ ക്കോടെ ബിഎഡ്. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ത്രിവത്സര ബിഎഡ്-എംഎഡ്. അല്ലെങ്കിൽ എൻസിടിഇ അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽനിന്ന് 50 ശതമാനം മാർക്കോടെ നാലുവർഷ ഇന്റഗ്രേറ്റഡ് ബിരുദം. (ബിഎഡ് ഉൾപ്പെട്ടിരിക്കണം).
അപേക്ഷ: വിഎസ്എസ്‌സി വെബ്സൈറ്റ് വഴി സെപ്റ്റംബർ 23 മുതൽ ഓൺലൈനായി അപേ ക്ഷിക്കാം. അവസാനതീയതി: ഒക്ടോ ബർ 7.
തസ്തിക: സയന്റിസ്റ്റ്/എൻജി നീയർ-എസ്സി, ഒഴിവ്: 17, ശമ്പളം: 56,100-1,77,500 രൂപ, യോഗ്യത: എംഇ/എംടെക് (വിഷയങ്ങൾ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക). അപേക്ഷ: വിഎ സ്എസ്‌സി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അവസാനതീയതി: ഒക്ടോബർ 6. തസ്തിക: ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഒഴിവ്: 27 (ജനറൽ -14, ഒബിസി-7, ഇഡബ്ല്യുഎസ്-3, എസ്‌സി-2, എസ്ടി-1), ശമ്പളം:19,900-63,200 രൂപ, യോഗ്യത: എ സ് എ സ് എൽസി/എസ്എ സി/മെട്രിക്/ പത്താം ക്ലാസ് വിജയം. അംഗീകൃത എൽവിഡി ലൈസൻസ്. ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ: വിഎസ്എസ്‌സി വെബ്സൈറ്റ് വഴി സെപ്റ്റംബർ 24 മുതൽ ഓൺലൈനായി അപേ ക്ഷിക്കാം. അവസാനതീയതി: ഒക്ടോ ബർ 8.
തസ്തിക: കുക്ക്, ഒഴിവ്: 2 (ജനറൽ), ശമ്പളം: 19,900-63,200 രൂപ, യോഗ്യത: എസ്എസ്എൽ സി/എസ്എസ് സി വിജയം. ഹോട്ടൽ/കാന്റീനിൽ കുക്കായിട്ടു ള്ള അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷ: വിഎസ്എസ്‌സി വെബ്സൈറ്റ് വഴി സെപ്റ്റംബർ 24 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാനതീയതി: ഒക്ടോ ബർ 8.
വിശദവിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം വിഎസ്എസ്‌സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: www.vssc.gov.in