
ഇന്ത്യൻ നേവിയിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തി ലേക്കുള്ള എക്സിക്യുട്ടീവ് ബ്രാഞ്ച്) തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥ കൾ പ്രകാരമുള്ള നിയമനമാണ്.
തിരഞ്ഞെടുപ്പിനായുള്ള കോഴ്സ് 2026 ജനുവരിയിൽ ഏഴിമലയിൽ ആരംഭിക്കും. 15 ഒഴിവുണ്ട്. അവിവാഹിതരായ പുരുഷ ന്മാർക്കും വനിതകൾക്കും അപേ ക്ഷിക്കാം.
പ്രായം: അപേക്ഷകർ 2001 ജനുവരി രണ്ടിനും 2006 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള എംഎസ്സി/ ബിഇ/ ബിടെക്/എംടെക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ കംപ്യൂട്ടർ എ ൻ ജിനിയറിങ്/ ഐടി/സോഫ്റ്റ്‌വേർ സിസ്റ്റംസ്/സൈബർ സെക്യൂരിറ്റി/ സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആൻഡ് നെറ്റ‌്വർക്കിങ്/ കംപ്യൂട്ടർ സിസ്റ്റം സ് ആൻഡ് നെറ്റ്‌വർക്കിങ്/ഡേറ്റാ അനലിറ്റിക്സ്/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള എംസിഎയും ബിസിഎ/ ബിഎ സിയും (കംപ്യൂട്ടർ സയൻസ്/ഐടി).
എല്ലാ അപേക്ഷകർക്കും പത്താംക്ലാസ്/ പന്ത്രണ്ടാംക്ലാ സിൽ ഇംഗ്ലീഷിന് 60 ശതമാനം മാർക്കുണ്ടായിരിക്കണം.
ശമ്പളം: 56,100 രൂപയും മറ്റ് അലവൻസുകളും.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന തീയതി: ഓഗസ്റ്റ് 17.