
ഏഴിമല നാവിക അക്കാദമിയിൽ 10+2(ബിടെക്) കേഡറ്റ് എൻട്രി സ്കീമിലെ പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
44 ഒഴിവുണ്ട്. ആറൊഴിവ് വനിതകൾക്കുള്ളതാണ്. കോഴ്‌സുകൾ 2026 ജനുവരിയിൽ ആരംഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബിടെക് ബിരുദത്തോടൊപ്പം നേവിയിലെ എക്സിക്യുട്ടീവ് ബ്രാഞ്ചിൽ പെർമനന്റ് കമ്മിഷൻ്റ് ഓഫീസറായി നിയമനം ലഭിക്കും.
യോഗ്യത: 70 ശതമാനം മാർക്കോടെ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങൾ ഉൾപ്പെട്ട പ്ലസ് ജയം/ തത്തുല്യവും ഇതിനുപുറമെ പത്താംക്ലാസിനോ പ്ലസ്ടവിനോ ഇംഗ്ലീഷിന് കുറഞ്ഞ ത് 50 ശതമാനം മാർക്കും ഉണ്ടാവണം. അപേക്ഷകർ ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ മെയിൻ-2025 (ബിഇ/ബിടെക്) എഴുതിയിരിക്കണം.
പ്രായം: 2006 ജൂലായ് രണ്ടിനും 2009 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവരാകണം (രണ്ടുതീയതി കളും ഉൾപ്പെടെ)
തിരഞ്ഞെടുപ്പ്: ജെഇഇ (മെയിൻ) -2025 സ്കോർ, അഭിമുഖം എന്നിവ നടത്തിയാവും. ജെഇഇ മെയിൻസ്കോറിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കുള്ള അഭിമുഖം ബെംഗളൂരു, ഭോപാൽ, കൊൽക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിൽ നടക്കും. ഇതിനുപുറമേ സർവീസ് സെലക്ഷൻ ബോർഡ് അനുശാസിക്കുന്ന നിർദിഷ്ട ശാരീരികക്ഷമതയും ഉണ്ടാവണം. ഇത് തെളിയിക്കുന്നതിനായി മെഡിക്കൽ പരിശോധനയും ഉണ്ടാവും. ഉയരം, തൂക്കം ഉൾപ്പെടെയുള്ള ശാരീരി കയോഗ്യതയുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പുതുതായെടുത്ത കളർ ഫോട്ടോയും പത്താംക്ലാസ്, പ്ലസ്ട എന്നിവ യുടെ സർട്ടിഫിക്കറ്റുകളും ജെഇഇ മെയിൻ സ്കോർ മാർക്ക് ഷീറ്റും വിജ്ഞാപനത്തിൽ നിഷ്ക്കർഷിച്ചിട്ടു ള്ള മാതൃകയിൽ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.
ജൂൺ 30 മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങും അവസാന തീയതി: ജൂലായ് 14.
വിശദവിവരങ്ങൾക്ക് https://www.joinindiannavy.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. .