
+2 കാരെ കരസേന വിളിക്കുന്നു കരസേനയിൽ പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീം (പെർമനന്റ് കമ്മീഷൻ) 50-ാമത് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചു കുറഞ്ഞത് 60% മാർക്കോടെ പ്ലസ്ടു ജയം/തത്തുല്യം.
എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും ഇല്ലാതെ കരസേനയിൽ ലെഫ്റ്റനന്റ് റാങ്കിൽ ഓഫീസർ ആകാം
പരിശീലനം അഞ്ചു വർഷം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനിയറിംഗ് ബിരുദവും ലഭിക്കും. വിജയകരമായ പരിശീലനത്തിനുശേഷം ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും.
പരിശീലന കാലയളവിലെ ആദ്യ 3 വർഷം ₹56,100 രൂപ പ്രതിമാസ സ്റ്റൈപെൻഡ്. പരിശീലനം പൂർത്തിയായി ജോലിയിൽ പ്രവേശിച്ചാൽ ₹80,000 നു മുകളിൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2025 ജൂൺ 12. അപേക്ഷ നൽകുവാനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു നോക്കുക