തൃശൂർ ജില്ലയില്‍ ഹോം ഗാര്‍ഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത പത്താം ക്ലാസ്, നല്ല ശാരീരിക ക്ഷമത, ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി എസ് എഫ്, സി ആര്‍ പി എഫ്, എന്‍ എസ് ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക/ അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ചവരാകണം.
ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും. പ്രായപരിധി 35- 58 വയസ്.
ശാരീരിക ക്ഷമത ടെസ്റ്റുകളില്‍ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം.
നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ സമര്‍പ്പിണം. അപേക്ഷാഫോം മാതൃകയും ഇവിടെ ലഭിക്കും.
അവസാന തീയതി ജൂലൈ 15.
ഫോൺ നമ്പർ :0487 242 0183