
കേരളത്തിലെ വിവിധ ജില്ലകളിലായി ക്ലറിക്കൽ അസിസ്റ്റന്റ്, അധ്യാപകർ എന്നെ ഒഴിവുകളിൽ ഇന്റർവ്യൂ നടക്കുന്നു
അഭിമുഖം ജൂൺ 26ന്
- തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ എച്ച്.എം.സിയിൽ നിന്നും ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ക്ലറിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. ജൂൺ 26ന് രാവിലെ പത്തിന് ആണ് അഭിമുഖം. ബി.കോമും ടാലിയും, കമ്പ്യൂട്ടർ പരിചയവും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, എം.എസ് ഓഫീസ് പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 40 വയസ് കവിയരുത്
താത്കാലിക അധ്യാപകരെ നിയമിക്കുന്നു
- രാമവർമ്മപുരം ഗവ. ഹിന്ദി അധ്യാപക പരിശീലന കേന്ദ്രത്തിൽ 2025 – 26 അധ്യയനവർഷത്തിൽ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ബി.എ ഹിന്ദി, എം.എ ഹിന്ദി(55 ശതമാനം), ബി എഡ് ഹിന്ദി, കെ ടെറ്റ് (കാറ്റഗറി 3), സെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. എം.എഡ്, എം.എ എജുക്കേഷൻ എന്നീ യോഗ്യതകളുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജൂൺ 13 ന് രാവിലെ 11 മണിക്ക് ഓഫീസിൽ ഹാജരാകണം. ഫോൺ: 0487 2332340, 9446788320
- വാക് ഇന്‍ ഇന്റര്‍വ്യൂ വാടാനപ്പള്ളി ജി.എഫ്.യു.പി സ്കൂളിലെ ഒഴിവുള്ള അറബിക് തസ്തികയിലേക്ക് ഒരു ജൂനിയർ ലാംഗ്വേജ് ടീച്ചറിനെ ദിവസ വേതന വ്യവസ്ഥയില്‍ നിയമിക്കുന്നു. ജൂൺ 11ന് രാവിലെ 11ന് സ്കൂളില്‍ അഭിമുഖം നടത്തും. കെ-ടെറ്റ് നിര്‍ബന്ധമാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോൺ: 0487-2606025