
സർക്കാർ സ്ഥാപനത്തിൽ പരീക്ഷയില്ലാതെ നേടാവുന്ന ജോലികൾ; ഇന്റർവ്യൂ വിവരങ്ങൾ അറിഞ്ഞിരിക്കാം
അംഗനവാടി ക്രഷ് ഹെൽപർ
- ഏലൂർ നഗരസഭയിലെ 92-ാം നമ്പർ അങ്കണവാടിയിൽ നടപ്പാക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ക്രഷ് ഹെൽപർമാരുടെ ഒഴിവ്. ഏലൂർ നഗരസഭയിൽ സ്ഥിര താമസക്കാരാകണം. പ്രായപരിധി: 35, യോഗ്യത പത്താംക്ലാസ്, അപേക്ഷകൾ ഏപ്രിൽ 25നകം മുപ്പത്തടത്ത് ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ 91889 59719
ഇലക്ട്രിഷ്യൻ നിയമനം
- എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ഏവിയോ കും ഇലക്ട്രിഷ്യൻ ഗ്രേഡ് 2 താൽക്കാലിക ഒഴിവിലേക്ക് നിയമനം നടക്കുന്നു. ഐടിഐ, എൻടിസി ഇലക്ട്രിഷ്യൻ, ഫിലിം പ്രൊജക്ട് ഓപ്പറേറ്റിങ്ങിലോ, ഓഡിയോ വിഷ്വൽ എയ്‌ഡ്സ് മേഖലയിലോ 2 വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 18 നും 41നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. താൽപര്യമുള്ളവർ ഏപ്രിൽ 24നു മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
ലൈബ്രേറിയൻ
- എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ലൈബ്രേറിയൻ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒഴിവ്. യോഗ്യത: ലൈബ്രറി സയൻസ് കോഴ്സ്, 5 വർഷ പ്രവൃത്തി പരിചയം. പ്രായം: 18-41. ഏപ്രിൽ 25നു മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം