
ആരോഗ്യമേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ വാക്ക് ഇൻ ഇന്റർവ്യൂ
പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.
പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഉദ്യോഗാർഥികൾ മതിയായ രേഖകൾ സഹിതം ഹാജരാകണം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഒ പി കൗണ്ടർ) തസ്തികയിൽ ഒരൊഴിവാണുള്ളത്. ഡി.സി.എ ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി: 45 വയസ്. ഇന്റർവ്യൂ ആഗസ്റ്റ് 11 ന് രാവിലെ 10.30 ന്.
ലാബ് ടെക്നീഷ്യൻ തസ്തികയിൽ ഒരൊഴിവാണുള്ളത്. യോഗ്യത: 1. ബി.എസ്.സി എം.എൽ.റ്റി / ഡി.എം.എൽ.റ്റി (ഡിഎംഇ അംഗീകൃതം), 2. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, 3. 1 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്. ഇന്റർവ്യൂ: ആഗസ്റ്റ് 12 ന് രാവിലെ 10.30 ന്.