
കേരളത്തിൽനിന്ന് ജർമനിയിലേ ക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റായ നോർക്ക ട്രിപ്പിൾവിൻ പദ്ധതിയു ടെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണി ച്ചു. ജർമനിയിലെ ആശുപത്രികളി ലേക്കാണ് നിയമനം. ഉദ്യോഗാർ www.norkaroots.org. www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ മുഖേന ഏപ്രിൽ ആറിനകം അപേക്ഷ നൽകണം.
ബിഎസ്സി/ജനറൽ നഴ്സി ങ്ങാണ് അടിസ്ഥാനയോഗ്യത. ബിഎസ്സി/പോസ്റ്റ് ബേസിക് ബിഎസ്സി യോഗ്യതയുള്ളവർ ക്ക് തൊഴിൽപരിചയം ആവശ്യ മില്ല. എന്നാൽ, ജനറൽ നഴ്സിങ് വിജയിച്ചവർക്ക് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മേയ് 31-ന് 38 വയസ്സ് കവിയരു ത്. അഭിമുഖം മേയ് 20 മുതൽ 27 വരെ എറണാകുളത്തും തിരു വനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയിൽ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേ ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോ ഗാർഥികൾക്ക് ജർമൻ ഭാഷാ പരിജ്ഞാനം നിർബന്ധമില്ല. എന്നാൽ, ഇതിനോടകം ജർമൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോ ഗ്രാമിലൂടെ പരിഗണിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർ എറണാകുളം/തിരുവനന്തപുരം സെൻ്ററിൽ ജർമൻ ഭാഷാപരിശീ ലനത്തിൽ (ബി1 വരെ) പങ്കെടു ക്കണം. ഒൻപതുമാസത്തോളം നീളുന്ന പരിശീലനം സൗജന്യ മായിരിക്കും. ജർമനിയിൽ നിയ മനത്തിനുശേഷം ബി2 ലെവൽ പരിശീലനവും ലഭിക്കും. തിര ഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാ നടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്.
ആദ്യ അവസരത്തിൽ ജർമൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 വിജയിക്കുന്നവർക്ക് 250 യൂറോ ബോണസിനും അർഹതയുണ്ട്. രജിസ്റ്റേർഡ് നഴ്സ് ആകുന്ന മുറ യ്ക്ക് കുടുംബാംഗങ്ങളെയും കൂടെ കൊണ്ടുപോകാനുള്ള അവസരം ലഭിക്കും. കേരളീയരായ ഉദ്യോ ഗാർഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷി ക്കാനാവുക. നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോ യ്മെൻ്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷ ണൽ കോഓപ്പറേഷനും സംയു ക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെൻ്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ കേരള.
കൂടുതൽ വിവരങ്ങൾക്ക് 0471 2770577, 536,540, 544 എന്നീ നമ്പ റുകളിലോ 24 മണിക്കൂറും പ്രവർ ത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 1800 425 3939 (ഇന്ത്യയിൽനിന്ന്) +918802 012 345 (വിദേശത്തു നിന്ന്, മിസ്ഡ് കോൾ സർവീസ്) എന്നീ ടോൾ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാം