സി.ആര്‍.പി.എഫില്‍ കോണ്‍സ്റ്റബിളാവാം; 169 ഒഴിവുകള്‍; സ്‌പോര്‍ട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സി.ആര്‍.പി.എഫില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം.സെന്റര്‍ റിസര്‍വ് പൊലിസ് ഫോഴ്‌സ് ഇപ്പോള്‍ കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. പത്താം ക്ലാസാ പൂര്‍ത്തിയാക്കിയവര്‍ക്കായി സ്‌പോര്‍ട്‌സ് ക്വാട്ട നിയമനമാണ് നടക്കുന്നത്. ആകെ 169 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ കൊടുത്ത ലിങ്ക് വഴി ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം…
തസ്തിക& ഒഴിവ് CRPF ന് കീഴില്‍ കോണ്‍സ്റ്റബിള്‍ നിയമനം. കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് അവസരം. ഇന്ത്യയൊട്ടാകെ ആകെ 169 ഒഴിവുകളാണുള്ളത്.കോണ്‍സ്റ്റബിള്‍ / ജനറല്‍ ഡ്യൂട്ടി (സ്‌പോര്‍ട്‌സ് മെന്‍) 83 ഒഴിവുകളും, കോണ്‍സ്റ്റബിള്‍ / ജനറല്‍ ഡ്യൂട്ടി (സ്‌പോര്‍ട്‌സ് വിമെന്‍) 86 ഒഴിവുകളുമാണുള്ളത്.
പ്രായപരിധി 18 മുതല്‍ 23 വയസ് വരെ പ്രായമുള്ള വനിതകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി, പിഡബ്ല്യൂഡി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് വയസിളവുണ്ട്.
യോഗ്യത രണ്ട് പോസ്റ്റുകളിലേക്കും പത്താം ക്ലാസിന് പുറമെ. ബന്ധപ്പെട്ട കായിക ഇനത്തിൽ യോഗ്യത ഉണ്ടായിരിക്കണം
അപേക്ഷ ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി- എസ്.ടി, വനിതകള്‍ക്ക് അപേക്ഷ ഫീസില്ല. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://rect.crpf.gov.in/ എന്ന ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. വിജ്ഞാപനം ലഭിക്കുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക…
official notification : click here