കേന്ദ്ര സായുധ പോലീസ് സേനക ളിലെ കോൺസ്റ്റബിൾ ഒഴിവുകളു ടെ എണ്ണം 45,284 ആയി വർധിച്ചു. ഒക്ടോബർ 27-ന് അപേക്ഷ ക്ഷ ണിച്ചപ്പോൾ 24,369 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരുന്നത്. 20,915 ഒഴിവുകളാണ് വർധിച്ചിരിക്കുന്നത്. വനിതകൾക്കുള്ള ആകെ ഒഴിവുക ളുടെ എണ്ണം 2626-ൽ നിന്ന് 4835 ആയും വർധിച്ചു. നവംബർ 30 വരെ അപേക്ഷിക്കാൻ സമയമുണ്ട്. ബി.എസ്.എഫ്, സി.ആർ.പി.എഫ്. സി.ഐ.എസ്.എഫ്., എസ്.എസ്. ബി, ഐ.ടി.ബി.പി, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് എന്നിവയിൽ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്തികയിലും അസം റൈഫിൾ സിൽ റൈഫിൾമാൻ ജനറൽ ഡ്യൂട്ടി തസ്തികയിലും നാർക്കോട്ടി ക്സ് കൺട്രോൾ ബ്യൂറോയിൽ ശിപായി തസ്തികയിലുമാണ് ഒഴിവ്, സ്റ്റാഫ് സെലക്ഷൻ കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ സേനയിലെയും ഒഴിവുകൾ (ബ്രാക്കറ്റിൽ മുൻ വിജ്ഞാപ നത്തിലെ എണ്ണം)
സി.ഐ.എസ്.എഫിൽ വെറും 100 ഒഴിവുണ്ടായിരുന്നത് 5914 ആയി വർധിച്ചു. ബി.എസ്.എഫിൽ 10,497 ഒഴിവുണ്ടായിരുന്നത് 20765 ആയും കൂടിയിട്ടുണ്ട്. മറ്റ് സേനക ളിലെ ഒഴിവ് ഇപ്രകാരമാണ് (ബ്രാ ക്കറ്റിൽ പഴയ ഒഴിവ്):
സി.ആർ.പി.എഫ്.- 11,169 (8911), എസ്.എസ്.ബി.- 2167 (1284), ong).sl.mil.nl.- 1787 (1613), എ.ആർ.- 3153 (1697) , എസ്.എസ്. എഫ്.- 154 (103), എൻ.സി.ബി.- 175 (164). ഒഴിവുകളുടെ പുതിയ പട്ടിക ഇതോടൊപ്പം
പത്താംക്ലാസ് വിജയമാണ് അടി സ്ഥാന യോഗ്യത. വനിതകൾക്കും അപേക്ഷിക്കാം.
ശമ്പളം: 21700- 69100 രൂപ (പേ ലെവൽ – 3). എൻ.സി.ബി.യിലെ ശിപായി തസ്തികയുടെ ശമ്പളം: 18000-56900 രൂപ. പ്രായം 2023 ജനുവരി ഒന്നിന് 18 -23 വയസ്സ്. സംവരണ വിഭാഗക്കാർ ക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ, എസ്.സി., എസ്.ടി., വിമുക്തഭടർ എന്നിവർക്ക് ഫീസില്ല. ഫീസ് ഓൺലൈനായും എസ്. ബി.ഐ. ചെലാൻ ഉപയോഗിച്ച് എസ്.ബി.ഐ. ബ്രാഞ്ചുകളിൽ പണമായും സ്വീകരിക്കും. ഫീസ് ഡിസംബർ ഒന്നിനകം അടയ്ക്കണം.
2023 ജനുവരിയിലാണ് പരീക്ഷ നടത്തുക. ഒറ്റത്തവണ രജിസ്ട്രേ ഷൻ രീതിയിൽ ഓൺലൈനായി നവംബർ 30-നകം അപേക്ഷിക്കണം.
ശാരീരിക യോഗ്യത, അപേക്ഷ സമർപ്പിക്കേണ്ട വിധം തുടങ്ങി വിശ ദവിവരങ്ങൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ പറയുന്നു വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കി ഓൺലൈനായി വേഗത്തിൽ തന്നെ അപേക്ഷ നൽകുക