Coastal police Recruitment Apply Now

തീരദേശ പൊലീസ് സ്റ്റേഷനുകളിലെ ബോട്ടുകളില്‍ തൊഴിലവസരം. ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്ക് അനുവദിച്ചിട്ടുള്ള ഇന്റര്‍സെപ്ടര്‍/റെസ്‌ക്യൂ ബോട്ടുകളിലേക്ക് ബോട്ട് ലാസ്‌ക്കര്‍, ബോട്ട് സ്രാങ്ക്, ബോട്ട് ഡ്രൈവര്‍ തസ്തികകളിലേക്ക് താല്‍കാലിക നിയമനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്. ബോട്ട് ഡ്രൈവര്‍, ബോട്ട് സ്രാങ്ക് അപേക്ഷകര്‍ക്ക് കേരള സ്റ്റേറ്റ് പോര്‍ട്ട് ഹാര്‍ബര്‍ റൂള്‍ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവര്‍, ബോട്ട് സ്രാങ്ക് ലൈസന്‍സ് അല്ലെങ്കില്‍ എം എം ഡി ലൈസന്‍സ്, നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും സാങ്കേതിക യോഗ്യതയും നേടിയ ശേഷം അഞ്ച് ടണ്‍/ 1.2 ടണ്‍ ഇന്റര്‍സെപ്റ്റര്‍ ബോട്ട് തത്തുല്യ ജലയാനം കടലില്‍ ഓടിച്ചുള്ള മൂന്ന് വര്‍ഷത്തെ പരിചയം അഭികാമ്യം. പ്രായപരിധി 18 നും 35 നും ഇടയില്‍ വിമുക്തഭടന്മാര്‍ക്ക് 45 ന് താഴെ.

ബോട്ട് ലസ്‌കര്‍ തസ്തികക്ക് പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയില്‍. ബോട്ട് ലസ്‌കര്‍ അപേക്ഷകര്‍ക്ക് അഞ്ച് വര്‍ഷം ലസ്‌കര്‍ തസ്തികയില്‍ സേവന പരിചയം വേണം.

എല്ലാ തസ്തികയിലേക്കും നീന്തല്‍ പരിചയം ഉണ്ടായിരിക്കണം.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 25. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട വിലാസം: ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫീസ്, ബസാര്‍ പി.ഒ, ആലപ്പുഴ 688012

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *