
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ളീൻ കേരള കമ്പനി ലിമിറ്റഡിൻെറ മലപ്പുറം, വയനാട് ജില്ലാ കാര്യാലയങ്ങളിലേയ്ക്ക് ഒഴിവുളള അക്കൗണ്ട്സ് അസിസ്റ്റൻ്റുമാരെ ദിവസവേതനാടിസ്ഥാനത്തിലുള്ള ഒഴിവുകളി ലേയ്ക്ക് (ഓരോ ഒഴിവു വീതം) നിയമിക്കുന്നതിനായി ചുവടെ സൂചിപ്പിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുളള 35 വയസ്സിനു താഴെയുളള വ്യക്തികൾക്കായി Walk-in-Interview നടത്തുന്നു.
(അതാത് ജില്ലയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്)
വിദ്യാഭ്യാസ യോഗ്യത
- B.Com ബിരുദം + Tally യിലുള്ള പ്രാവീണ്യം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയശേഷം
- ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തതിൽ 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- ദിവസ വേതനം : Rs. 755/- per day.
ഇന്റർവ്യൂ വിവരങ്ങൾ
- സ്ഥലം : ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10. (വഴുതക്കാട് ചിന്മയ സ്ക്കൂളിന് എതിർവശം)
- തീയതി : 15-03-2025
- സമയം രാവിലെ 11.00 മണി
താൽപ്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9447792058
Official Notification : Click Here