
ഡിഗ്രിക്കാര്‍ക്ക് കളക്ടറാവാം; യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയെത്തി; 1129 ഒഴിവുകൾ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ സുപ്രധാന തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏകദേശം 1129 ഒഴിവുകളാണുള്ളത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 18
ആകെ 1129 ഒഴിവുകള്‍.
- ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്
- ഇന്ത്യൻ ഫോറിൻ സർവീസ്
- ഇന്ത്യൻ പോലീസ് സർവീസ്
- ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്, ഗ്രൂപ്പ് ‘എ’
- ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസ്, ഗ്രൂപ്പ് ‘എ’
- ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസ്, ഗ്രൂപ്പ് ‘എ’
- ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ്, ഗ്രൂപ്പ് ‘എ’
- ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ്സ് സർവീസ്, ഗ്രൂപ്പ് ‘എ’
- ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്, ഗ്രൂപ്പ് ‘എ’
- ഇന്ത്യൻ പോസ്റ്റൽ സർവീസ്, ഗ്രൂപ്പ് ‘എ’
- ഇന്ത്യൻ പോസ്റ്റ് & ടെലികമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് സർവീസ്, ഗ്രൂപ്പ് ‘എ’
- ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് (ട്രാഫിക്), ഗ്രൂപ്പ് ‘എ’.
- ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് (പേഴ്‌സണൽ), ഗ്രൂപ്പ് ‘എ’
- ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് (അക്കൗണ്ട്സ്), ഗ്രൂപ്പ് ‘എ’
- ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സർവീസ്, ഗ്രൂപ്പ് ‘എ’
- ഇന്ത്യൻ റവന്യൂ സർവീസ് (കസ്റ്റംസ് & പരോക്ഷ നികുതികൾ) ഗ്രൂപ്പ് ‘എ’
- ഇന്ത്യൻ റവന്യൂ സർവീസ് (ആദായനികുതി) ഗ്രൂപ്പ് ‘എ’
- ഇന്ത്യൻ ട്രേഡ് സർവീസ്, ഗ്രൂപ്പ് ‘എ’ (ഗ്രേഡ് III)
പ്രായപരിധി
- 21 വയസ് മുതല്‍ 32 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
- ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി ഉണ്ടായിരിക്കണം.
അപേക്ഷ ഫീസ്
- ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി തുടങ്ങി മറ്റു കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ ഫീസടക്കേണ്ടതില്ല.
അപേക്ഷ
താല്‍പര്യമുള്ളവര്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫെബ്രുവരി 18ന് മുന്‍പായി അപേക്ഷ നല്‍കുക. വിവിധ തസ്തികകളിലേക്ക് വ്യത്യസ്ത യോഗ്യത ആവശ്യമായി വരും. വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക്