central prematric scholarship Apply now

വയനാട് : 2.50 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള 9, 10 ക്ലാസ്സുകളിലെ പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കും അനാരോഗ്യകരമായ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജാതി, മത, വരുമാന നിബന്ധനകളില്ലാതെ 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഇ- ഗ്രാന്റ്സ് പോര്‍ട്ടല്‍ സ്‌കൂള്‍ ലോഗിന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.

അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ബന്ധപ്പെടണം. അര്‍ഹതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സ്‌കൂളില്‍ നിന്നും ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ നിന്നും ലഭിക്കും.

തോല്‍ ഊറയ്ക്കിടുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, മാലിന്യം ശേഖരിക്കുന്നവര്‍, മാന്വല്‍ സ്‌കാവഞ്ചേഴ്സ് ആയിട്ടുള്ളവര്‍, ഹസാര്‍ഡസ് ശുചീകരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ തുടങ്ങിയ ജോലി ചെയ്യുന്നവരുടെ മക്കള്‍ ബന്ധപ്പെട്ട സ്‌കോളര്‍ഷിപ്പിനായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ/സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രവും സ്‌കൂളില്‍ നല്‍കണം.

ഹരിത കര്‍മ്മസേന പ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് അര്‍ഹതയില്ല.

9,10 ക്ലാസ്സുകളിലെ പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ ഫെബ്രുവരി 28 നകവും അനാരോഗ്യകരമായ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ മാര്‍ച്ച് 15 നകവും സ്‌കൂള്‍ ലോഗിനില്‍ നിന്നും അയക്കാം.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *