CBI Bank Job Recruitment-2025 Apply Now

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം. ക്രെഡിറ്റ് ഓഫീസർമാരുടെ തസ്‌തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെൻ്റ് നടക്കുന്നത്.

ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. ജുനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്കെയിൽ 1 (ജെഎംജിഎസ് ഐ) പ്രകാരമുള്ള റിക്രൂട്ട്‌മെന്റ്റാണ് നടക്കുക. താൽപര്യമുള്ളവർക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.

പ്രായപരിധി

  • 20 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 1994 നവംബർ 30നും 2004 നവംബർ 30നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

  • ഉദ്യോഗാർഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്നോ കോളജിൽ നിന്നോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം വേണം. എസ്.സി, എസ്.ടി. പിഡബ്ല്യൂബിഡി വിഭാഗക്കാർക്ക് 55 ശതമാനം മതി.

ശമ്പളം

  • തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,480 രൂപ മുതൽ 85,920 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ ഫീസ്

  • എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിതകൾക്ക് 150 രൂപ. മറ്റുള്ളവർ 750 രൂപ അപേക്ഷ ഫീസായി നൽകണം.

അപേക്ഷ

  • താൽപര്യമുള്ള ഉദ്യോഗാർഥികൾ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക. വിശദമായ വിജ്ഞാപനവും, യോഗ്യത മാനദണ്ഡങ്ങളും വെബ്‌സൈറ്റിലുണ്ട്.

Apply Now :- Click Here
Official Notification : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *