കേന്ദ്ര പൊതുമേഖലാസ്ഥാപ നമായ ഭാരത് ഡൈനാമിക്സിൽ പ്രോജക്ട് എൻജിനീയർമാരുടെ 90 ഒഴിവിലേക്കും പ്രോജക്ട് ഓഫീ സറുടെ 10 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഒരുവർഷത്തേക്കാണ് കരാർ. മൂന്നുവർഷം കൂടി ദീർഘിപ്പിക്കാം. കൊച്ചി, ബെംഗളൂരു, ഹൈദരാബാ ദ്, മുംബൈ, ഭാനൂർ (തെലങ്കാന), വിശാഖപട്ടണം (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളിലാണ് ഒഴിവ്.
പ്രോജക്ട് എൻജിനീയർ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, സിവിൽ, ഇലക്ട്രിക്കൽ, കെമിക്കൽ എന്നീ വിഭാഗങ്ങളിലാണ് അവസരം. കൊച്ചിയിൽ കംപ്യൂട്ടർ സയൻസി ലും ഇലക്ട്രോണിക്സിലും ഓരോ ഒഴി വാണുള്ളത്. യോഗ്യത: 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയ ത്തിൽ നാലുവർഷത്തെ ബി.ഇ./ ബി.ടെക്/ബി.എസ്സി. (എൻജിനീയറിങ്)/ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്./ തത്തുല്യം. ഒരുവർഷത്തെ പ്രവൃത്തി പരിചയം വേണം.
പ്രോജക്ട് ഓഫീസർ: ഹ്യൂമൻ റിസോഴ്സ്, ബിസിനിസ് ഡെവല പ്മെന്റ്, ഫിനാൻസ് എന്നീ വിഭാഗ ങ്ങളിലാണ് അവസരം. യോഗ്യത: 60 ശതമാനം മാർക്കോടെ സി.എ. ഐ.സി.ഡബ്ല്യു.എ./എം.ബി.എ./ എം.എസ്.ഡബ്ല്യു./ദ്വിവത്സര പി.ജി. ഡിപ്ലോമ/തത്തുല്യം, ഒരുവർഷ ത്തെ പ്രവൃത്തിപരിചയം.
പ്രായം: 10.05.2023-ന് 28 വയസ്സ് കവിയരുത്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ശമ്പളം: ആദ്യവർഷം 30,000- 39,000 രൂപ.
അപേക്ഷാഫീസ്: 300 രൂപ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടന്മാർ ക്കും ബാധകമല്ല).
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: ജൂൺ 23. വെബ്സൈറ്റ്: https://bdl-india.in