ടെറിട്ടോറിയൽ ആർമിയിൽ സോൾ ജിയർ ആവാൻ അവസരം. മദ്രാസ് ഉൾപ്പെടെയുള്ള 13 ഇൻഫെൻട്രി ബറ്റാലിയനുകളിലായി 1426 ഒഴിവുണ്ട്. കേരളവും ലക്ഷദ്വീപും ഉൾപ്പെ ട്ട സോൺ നാലിൽ 1161 ഒഴിവുണ്ട്. ഏഴുവർഷത്തേക്കാണ് നിയമനം. നവംബർ 15 മുതൽ ഡിസംബർ 01 വരെയാണ് റിക്രൂട്ട്മെൻ്റ് റാലി. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, തെല ങ്കാന, ഗോവ, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നാഗർ ഹവേലി, ദാമൻ & ദിയു, ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ താമസ ക്കാർക്കാണ് റിക്രൂട്ട്മെൻ്റ് സോൺ IV-ന് കീഴിലെ റാലിയിൽ പങ്കെ ടുക്കാൻ അവസരം. തിരഞ്ഞെടു ക്കുന്നവർക്ക് ഇന്ത്യയിലോ വിദേശ ത്തോ പരിശീലനം ലഭിക്കും.
സോൾജിയർ (ജനറൽ ഡ്യൂട്ടി):
- ഒഴിവ്-1372.
- വിദ്യാഭ്യാസയോഗ്യത: 45 ശതമാനം മാർക്കോടെയോ തത്തുല്യ ഗ്രേഡോടെയോ പത്താം ക്ലാസ് വിജയം(ഓരോ വിഷയത്തി നും 33 ശതമാനം മാർക്കോ/തത്തുല്യ ഗ്രേഡോ നേടിയിരിക്കണം).
സോൾജിയർ (ക്ലാർക്ക്):
- ഒഴിവ്-7.
- വിദ്യാഭ്യാസയോഗ്യത 60ശതമാനം മാർക്കോടെയുള്ള പ്ലസ്ടു വിജയം (ഓരോ വിഷയ ത്തിനും 50 ശതമാനം മാർക്ക് നേടി യിരിക്കണം)
സോൾജിയർ (ട്രേഡ്സ്മാൻ):
- ഒഴിവ്-47 (ഷെഫ് കമ്യൂണിറ്റി-19, മെസ് കുക്ക്-2, ഷെഫ്-3, ഇ.ആർ.-3, സ്റ്റ്യൂവാർഡ്-3, ആർട്ടിസാൻ മെറ്റലർ ജി-2, ആർട്ടിസാൻ വുഡ് വർക്ക്-2, ടെയ്ലർ – 1, ഹെയർ ഡ്രെസ്സർ-5, ഹൗസ് കീപ്പർ-3, വാഷർമാൻ-4),
- വിദ്യാഭ്യാസയോഗ്യത: പത്താംക്ലാ സ് വിജയം, ഹൗസ് കീപ്പർ/മെസ്സ് കീപ്പർ ട്രേഡ്സ്മാന് ഏട്ടാംക്ലാസ് വിജയം മതിയാവും. (ഓരോ വിഷയത്തിനും 33 ശതമാനം മാർക്ക് നേടിയിരിക്കണം). 18-42 വയസ്സ്. പ്രായം: എല്ലാ തസ്തികകളിലേ
തിരഞ്ഞെടുപ്പ്: കായികക്ഷമതാ പരീക്ഷ, ട്രേഡ് ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.
ശാരീരിക ക്ഷമത: ഒരുമൈൽ ഓട്ടം, പുൾ അപ്സ് എന്നിവയുൾ പ്പെടുന്നതാണ് കായിക ക്ഷമതാ പരിശോധന. കായികക്ഷമതാ പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. എഴുത്തുപരീക്ഷയ്ക്ക് ജനറൽനോളജ്. ജനറൽസയൻ ഗണിതം എന്നീ വിഷയങ്ങളിൽ നിന്നായി ആകെ 100 മാർക്കിനെ ചോദ്യങ്ങളുണ്ടാവും. ക്ലാർക്ക് തസ്സ് കയ്ക്ക് കംപ്യൂട്ടർ സയൻസ്, ജനറൽ ഇംഗ്ലീഷ് വിഷയങ്ങളിൽ നിന്നുകൂടി അധിക ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് രണ്ടുമാർക്ക് ലഭിക്കും. തെറ്റുത്തരത്തിന് ഒരുമാർക്ക് നഷ്ട മാവും.
റിക്രൂട്ടമെന്റ് റാലി: കേരളത്തിൽ നിന്നും ലക്ഷദ്വീപിൽനിന്നും ഉള്ള വർക്ക് നവംബർ 27, 28 തീയതി കളിൽ ബെലഗാവി (കർണാടക), സിക്കന്ദരാബാദ് (തെലങ്കാന), കോലാപുർ (മഹാരാഷ്ട്ര) എന്നീ വിടങ്ങളിൽവെച്ചാണ് റിക്രൂട്ട്മെ ന്റ് റാലി,
സ്ഥലങ്ങൾ: രാഷ്ട്രീയ മിലിട്ടറി സ്കൂൾ സ്റ്റേഡിയം, ബെലഗാവി, കർണാടക/ഥാപ്പർ സ്റ്റേഡിയം, എ.ഒ.സി. സെന്ററർ, സിക്കന്ദരാബാ ദ് / ശിവാജി സ്റ്റേഡിയം, ശിവാജി യൂണിവേഴ്സിറ്റി, കോലാപുർ, മഹാരാഷ്ട്ര.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഡോമി സൈൽ സർട്ടിഫിക്കറ്റ്, ജാതി സർട്ടി ഫിക്കറ്റ്, വെളുത്ത പശ്ചാത്തല ത്തിൽ മൂന്ന് മാസത്തിനുള്ളിൽ എടുത്ത 20 പാസ്പോർട്ട് സൈസ് കളർ ഫോട്ടോ (ക്ലീൻ ഷേവിലുള്ള ത്), പാൻകാർഡ്, ആധാർകാർ ഡ് എന്നിവ സഹിതം റാലിയിൽ നേരിട്ട് ഹാജരാവണം. വിശദവിവ രങ്ങൾക്ക് www.ncs.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക