അംഗനവാടി ജോലി ആഗ്രഹിക്കുന്നവർക്കായി ഇപ്പോൾ നിലവിൽ വന്നിട്ടുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു തിരൂർ അഡീഷണൽ ഐ.സി.ഡി.എസ്. പരിധിയിലുള്ള തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കാനുള്ള യോഗ്യതകൾ:
- താമസം: തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾ ആയിരിക്കണം.
- വിദ്യാഭ്യാസ യോഗ്യത: എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എന്നാൽ SSLC പാസായവർ അപേക്ഷിക്കാൻ പാടില്ല.
- പ്രായം: 2026 ജനുവരി 1-ന് 18-നും 46-നും ഇടയിൽ.
- (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ 3 വർഷം വരെ ഇളവ് ലഭിക്കും – കുറഞ്ഞത് ഒരു വർഷമെങ്കിലും സേവന പരിചയമുള്ളവർക്ക്).
അപേക്ഷ സമർപ്പിക്കേണ്ട വിധം:
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 മാർച്ച് 5, വൈകിട്ട് 5 മണി വരെ.
അപേക്ഷയുടെ മാതൃക ആലത്തിയൂർ ഐ.സി.ഡി.എസ് ഓഫീസിലോ, പഞ്ചായത്ത് ഓഫീസിലോ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം താഴെ പറയുന്ന ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.