അംഗനവാടികളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ
തസ്തികകൾ:
അങ്കണവാടി വർക്കർ, അങ്കണവാടി ഹെൽപ്പർ.
അപേക്ഷിക്കാനുള്ള യോഗ്യത:
- വർക്കർ: പത്താം ക്ലാസ് ജയിച്ചിരിക്കണം. പ്രായം 18 നും 46 നും ഇടയിൽ.
- ഹെൽപ്പർ: പത്താം ക്ലാസ് ജയിക്കാൻ പാടില്ല. എന്നാൽ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പ്രായം 18 നും 46 നും ഇടയിൽ.
പ്രത്യേക ശ്രദ്ധയ്ക്ക്:
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
അവസാന തീയതി:
2026 മാർച്ച് 17.
അപേക്ഷിക്കേണ്ട വിലാസം:
ശിശുവികസന പദ്ധതി ഓഫീസ്, പെരുങ്കടവിള അഡീഷണൽ, പെരുങ്കടവിള പി.ഒ, തിരുവനന്തപുരം – 695124.
ഫോൺ നമ്പർ:
0471-2277306