എയർഫോഴ്‌സിൽ ഗ്രൂപ്പ് സി സിവിലിയൻ വിഭാഗത്തിലുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളിലുമാണ് ഒഴിവ്. തിരുവനന്തപുരത്തെ സതേൺ എയർ കമാൻഡ് ഹെഡ് ക്വാർട്ടേഴ്സ് യൂണിറ്റിൽ രണ്ട് (ജനറൽ-1, ഒ.ബി.സി.-1) ഒഴി വുണ്ട്. ന്യൂഡൽഹി, ബെംഗളൂരു 15 ജോധ്‌പുർ, വഡോദര, ഗാന്ധിന ഗർ, ജാംനഗർ, കാംരൂപ് എന്നി ഭി വിടങ്ങളിലാണ് മറ്റ് ഒഴിവുകൾ.
യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ്.
പ്രായം: 18-25 വയസ്സ്. ഉയർ ന്ന പ്രായപരിധിയിൽ എസ്. സി. എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി. സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുലഭിക്കും ഭിന്നശേഷിക്കാർക്ക് ജനറൽ- 10 വർഷം, എസ്.സി/എസ്.ടി.- 15 വർഷം, ഒ.ബി.സി.-13 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.
എഴുത്തുപരീക്ഷ, പ്രായോഗി കപരീക്ഷ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. അപേക്ഷ അതത് സ്റ്റേഷൻ ഓഫീസിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 29. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും ചുവടെ നൽകിയിരിക്കുന്ന ലിങ്ക് പരിശോധിക്കുക
Application And Official notification : Click Here