
അഡാക്കിൽ അവസരം കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്ക്) എറണാകുളം സെൻട്രൽ റീജിയനു കീഴിലുള്ള ഇടക്കൊച്ചി ഫാമിലേക്ക് ഫാം ലേബറർമാരെ ദിവസവേതനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഏഴാം ക്ലാസ് പൂർത്തിയാക്കിയ 45 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം
വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ എന്നിവ അറിയുന്നവരായിരിക്കണം.
പ്രായോഗിക പരീക്ഷയുടെയും കൂടികാഴ്ചയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കൂടികാഴ്‌ചയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് സഹിതം ആഗസ്റ്റ് 12 ന് രാവിലെ 10.30 ന് ഗവ. ഫിഷ് ഫാം, ഇടക്കൊച്ചി ഓഫീസിൽ ഹാജരാകണം.
ഫോൺ നമ്പർ 85478 91714, 70125 48760