IB Officer Grade Recruitment-2025 Apply Now

ഇന്റലിജൻസ് ബ്യൂറോയിൽ ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-II (ടെക്നിക്കൽ) തസ്തികയിലേ തിരഞ്ഞെടുപ്പിന് അപേക്ഷക്ഷണിച്ചു. 394 ഒഴിവുണ്ട്. അപേക്ഷകർ രാജ്യത്തെവിടെയും ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം.

ശമ്പളം: 25,500-81,100 രൂപ. കൂടാതെ, അടിസ്ഥാനശമ്പളത്തി ന്റെ 20 ശതമാനം തുക സ്പെഷ്യൽ സെക്യൂരിറ്റി അലവൻസായും ലഭിക്കും.

യോഗ്യത: എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രോണിക്സ‌്/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/ഇലക്ട്രോണി ക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോ ണിക്സ്/ഇൻഫർമേഷൻ ടെക്നോ ളജി/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ ആപ്ലി ക്കേഷൻസ്). അല്ലെങ്കിൽ, ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ഫിസിക്സ് മാത്തമാറ്റിക്സ് ഉൾപ്പെട്ട സയൻസ് ബിരുദം. അല്ലെങ്കിൽ, കംപ്യൂട്ടർ ആപ്ലി ക്കേഷനിൽ ബിരുദം.

ഭിന്നശേഷിക്കാർ അപേക്ഷി ക്കാൻ അർഹരല്ല.

പ്രായം: 2025 സെപ്റ്റംബർ 14-ന് 18-27 വയസ്സ്. ഉയർന്ന പട്ട യപരിധിയിൽ എസ്സി, എസ്ടിവിഭാഗക്കാർക്ക് അഞ്ചുവർഷ ത്തെയും ഒബിസി വിഭാഗക്കാർ ക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിധവകൾക്കും പുനർ വിവാഹിതരാകാത്ത വിവാഹമോ ചിതകൾക്കും 35 വയസ്സുവരെ (ഒബിസി-38, എസ്‌സി/എസ്‌ടി-40) അപേക്ഷിക്കാം. വിമുക്തഭട ന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. അർഹരായ കായികതാ രങ്ങൾക്കും അഞ്ചുവർഷംവരെ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം/പേഴ്സണാലിറ്റി ടെസ്റ്റ് എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

പരീക്ഷ: തിരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടമായാണ് പരീക്ഷ നടത്തുക. ഓൺലൈനായുള്ള ഈ പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായി രിക്കും. 100 മാർക്കിനുള്ള പരീക്ഷയ്ക്ക് രണ്ടുമണിക്കൂറാണ് സമയം. 100 ചോദ്യമുണ്ടാകും. ഇതിൽ തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാവും. താവിഷയങ്ങളുടെ കോമ്പിനേഷ നിൽനിന്ന് 75 ചോദ്യവും ശേഷിക്കു ന്നവ ജനറൽ മെന്റൽ എബിലിറ്റി യെ ആസ്പദമാക്കിയുമായിരിക്കും.

ഫീസ്: വനിതകൾക്കും എസ്‌സി, എസ്ട‌ി വിഭാഗക്കാർക്കും 550 രൂപ, മറ്റുള്ളവർക്ക് 650 രൂപ. ഓൺലൈനായും എസ്ബിഐ ചലാൻമു ഖേന ഓഫ്‌ലൈനായും ഫീസടയ്ക്കാം.

അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവര ങ്ങൾ www.mha.gov.in, www.ncs.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. സെപ്റ്റംബർ 14. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *