
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KELTRON) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം (രണ്ട് വർഷംകൂടി നീട്ടിയേക്കാം).
തസ്തിക: സീനിയർ എൻജിനീയർ, ഒഴിവ്: 5, ശമ്പളം: 23,500-32,000 രൂപ, യോഗ്യത: 60 ശതമാനം മാർക്കോടെ ബിടെക്/ബിഇ (മെക്കാനിക്കൽ/ഇലക്ട്രോ ണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/തത്തുല്യം). മൂന്ന് വർഷ പ്രവൃത്തിപരിചയം. പ്രായം: 36 വയസ്സ് കവിയരുത്.
തസ്തിക: എൻജിനീയർ, ഒഴിവ്: 10, ശമ്പളം: 21,000-27,500 രൂപ, യോഗ്യത: 60 ശതമാനം മാർക്കോടെ ബിടെക്/ബിഇ(മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രികൽ ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്മുണിക്കേഷൻ/കംപ്യൂട്ടർ സയൻ സ്/ഐടി/ തത്തുല്യം). ഒരു വർഷ പ്രവൃത്തിപരിചയം. പ്രായം: 36 വയസ്സ് കവിയരുത്.
തസ്തിക: ടെക്നിക്കൽ അസിസ്റ്റന്റ്, ഒഴിവ്: 2, ശമ്പളം: 20,000-21,000 രൂപ, യോഗ്യത: 60 ശതമാനം മാർക്കോടെ ഫുൾടൈം ത്രിവത്സര ഡിപ്ലോമ (മെക്കാനിക്കൽ/തത്തുല്യം). ഒരു വർഷപ്രവൃത്തിപരിചയം. പ്രായം: 36 വയസ്സ് കവിയരുത്.
തസ്തിക: ഓപ്പറേറ്റർ, ഒഴിവ്: 2, ശമ്പളം: 19,000-20,000 രൂപ, യോഗ്യത: 60 ശതമാനം മാർക്കോടെ ഐടിഐ (ഫിറ്റർ/ഇ-മെക്ക്). ഒരു വർഷ പ്രവൃത്തിപരിചയം. പ്രായം: 36 വയസ്സ് കവിയരുത്.
എഴുത്തുപരീക്ഷ/സ്ലിൽ ടെസ്റ്റ്, ഗ്രൂപ്പ് ചർച്ച എന്നിവയുടെ അടിസ്താനത്തിലായിരിക്കും നിയമനം.
അപേക്ഷ: കെൽട്രോണിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഓഗസ്റ്റ് 30. വെബ്സൈറ്റ്: keltron.org