
കാർഷിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള പദ്ധതിക്ക് കീഴിൽ പ്രൊജക്ട് എക്സിക്യൂട്ടീവ്, പ്രൊജക്ട് അസിസ്റ്റൻ്റ് പോസ്റ്റുകളിലാണ് ഒഴിവ് വന്നിട്ടുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമായിരിക്കും. ഉദ്യോഗാർഥികൾ കേരള സർക്കാരിൻ്റെ സിഎംഡി റിക്രൂട്ട് സെൽ മുഖേന അപേക്ഷ നൽകണം.
അവസാന തീയതി: സെപ്റ്റംബർ 04
തസ്തിക & ഒഴിവ്
കേര പ്രൊജക്ടിലേക്ക് – പ്രൊജക്ട് എക്സിക്യൂട്ടീവ്, പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവുകൾ.
- പ്രൊജക്ട് എക്സിക്യൂട്ടീവ് = വിവിധ ജില്ലകളിലായി 13 ഒഴിവുകൾ.
- പ്രൊജക്ട് അസിസ്റ്റൻ്റ് = വിവിധ ജില്ലകളിലായി 16 ഒഴിവുകൾ.
ശമ്പളം
- പ്രൊജക്ട് എക്സസിക്യൂട്ടീവ് – പ്രതിമാസം 40,000 രൂപ ശമ്പളമായി ലഭിക്കും.
- പ്രൊജക്ട് അസിസ്റ്റൻ്റ് = പ്രതിമാസം 25,000 രൂപ ശമ്പളമായി ലഭിക്കും.
പ്രായപരിധി
- പ്രൊജക്ട് എക്സിക്യൂട്ടീവ് = 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
- പ്രൊജക്ട് അസിസ്റ്റന്റ് = 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
- പ്രൊജക്ട് എക്സിക്യൂട്ടീവ് : എഞ്ചിനീയറിങ് OR അഗ്രികൾച്ചറിൽ ഡിഗ്രി. എം.എസ്.സി, എംടെക്, എംബിഎ യോഗ്യതയുള്ളവർക്ക് മുൻഗണന. അല്ലെങ്കിൽ മാനേജ്മെൻ്റിൽ പിജി ഡിപ്ലോമ.
- പ്രൊജക്ട് അസിസ്റ്റന്റ് ബികോം യോഗ്യത ഉണ്ടായിരിക്കണം. (MBA/ M.com യോഗ്യതയുള്ളവർക്ക് മുൻഗണന).
അപേക്ഷ ഉദ്യോഗാർഥികൾ കേരള സർക്കാരിൻ്റെ സിഎംഡി വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്മെൻ്റ് പേജിൽ നിന്ന് ‘കേര’ പ്രൊജക്ട് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ വായിച്ച് സംശയങ്ങൾ തീർക്കുക.
ശേഷം തന്നിരിക്കുന്ന Apply Now ബട്ടൺ ഉപയോഗിച്ച് നേരിട്ട് അപേക്ഷിക്കാം.
അപേക്ഷകൾ നൽകേണ്ട അവസാന തീയതി : സെപ്റ്റംബർ 04,
Apply Link and Official Notification : Click Here