Indian Navy Tradesmen Notification Apply Now

ഇന്ത്യൻ നേവിയിൽ ട്രേഡ്‌സ്മാൻ സ്സിൽഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി വിഭാഗത്തിൽപ്പെടുന്ന സിവിലിയൻ തസ്തികയാണിത്. ഇന്ത്യൻ നേവിയുടെ യാർഡ് അപ്രൻ്റിസ് സ്കൂളുകളിൽനിന്ന് അപ്രൻ്റിസ്ഷി പ്പ് പൂർത്തീകരിച്ചവർക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 1266 ഒഴിവുണ്ട്.

ട്രേഡുകളും ഒഴിവും: ഓക്‌സിലിയറി-49, സിവിൽ വർക്സ്-17, ഇലക്ട്രിക്കൽ-172, ഇലക്ട്രോ ണിക്‌സ് ആൻഡ് ജൈറോ-50, ഫൗണ്ട്രി-9, ഹീറ്റ് എൻജിൻ-121, , ഇൻസ്ട്രുമെൻ്റ് -9, മെഷീൻ -56, മെക്കാനിക്കൽ -144, മെക്കാനി ക്കൽ സിസ്റ്റംസ്-79, മെക്കാട്രോ ണിക്സ്-23, മെറ്റൽ-217, മിൽ റൈറ്റ്-28, റഫ്രിജറേഷൻ ആൻഡ് എസി-17, ഷിപ്പ് ബിൽഡിങ്-226, വെപ്പൺ ഇലക്ട്രോണിക്സ്-49.അഗ്നിവീറായി സേവനം ചെയ്തവർ ക്ക് 111 ഒഴിവ് നീക്കിവെച്ചിട്ടുണ്ട്.

യോഗ്യത: പത്താം ക്ലാസ് /തത്തുല്യം, ഇംഗ്ലീഷ് പരിജ്ഞാ നം, ബന്ധപ്പെട്ട ട്രേഡിൽ അപ്ര ൻ്റിസ്ഷിപ്പ്. അല്ലെങ്കിൽ ആർമി/നേവി/ എയർഫോഴ്‌സിൽ ടെ ക്നിക്കൽ ബ്രാഞ്ചിൽ (മെക്കാനി ക്/ തത്തുല്യം) രണ്ട് വർഷത്തെ പരിചയം. യോഗ്യത നേടിയിരിക്കേ ണ്ട ട്രേഡുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാ പനത്തിൽ ലഭിക്കും.

പ്രായം: 18-25 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ട‌ി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെ യും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർ ക്ക് 10 വർഷത്തെയും (ഒബിസി-13, എസ്‌സി, എസ്ടി-15) ഇളവുണ്ട്. വിമുക്തഭടന്മാർക്കും നിയമാനു സൃത ഇളവ് ലഭിക്കും.

പരീക്ഷ: തിരഞ്ഞെടുപ്പിനായി ഒബ്ജ‌ക്ടീവ് മാതൃകയിലുള്ള പരീ ക്ഷയുണ്ടാവും. 100 മാർക്കിനുള്ള പരീക്ഷയ്ക്ക് രണ്ട് മണിക്കൂറായിരി ക്കും സമയം. ജനറൽ ഇന്റലിജൻ സ് ആൻഡ് റീസണിങ്, ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് എന്നിവയായിരിക്കും വിഷയങ്ങൾ. മുംബൈയിലായിരിക്കും പരീക്ഷ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് നടക്കുക.

തീയതി: സെപ്റ്റംബർ 3. അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://onlineregistrationportal.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

WEBSITE: https://onlineregistration-portal.in

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *