
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ക്ലറിക്കൽ കേഡ റിലുള്ള തസ്തികയാണിത്. ബിരു ദധാരികൾക്കാണ് അവസരം. 6589 ഒഴിവുണ്ട് (റെഗുലർ-5180, ബാബ്ലോഗ്-1409). കേരളത്തിൽ 272 ഒഴിവുണ്ട് (റെഗുലർ -247, ബാബ്ലോഗ്-25). തിരുവനന്തപു രം സർക്കിളിനുകീഴിലാണ് കേരള ത്തിലെ ഒഴിവുകൾ.
തിരഞ്ഞെടുപ്പിനായുള്ള പ്രിലി മിനറി പരീക്ഷ 2025 സെപ്റ്റംബറി ലും മെയിൻ പരീക്ഷ നവംബറിലും നടക്കും. കേരളത്തിൽ വിവിധ ജില്ല കളിലായി 11 പരീക്ഷാകേന്ദ്രങ്ങളു ണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്ന വർക്ക് മറ്റൊരു സംസ്ഥാനത്തേ ക്കോ സർക്കിളിലേക്കോ മാറാൻ അനുവാദമുണ്ടായിരിക്കില്ല
ശമ്പളസ്കെയിൽ: 24050-64480 രൂപ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും . വിഷയത്തിൽ നേടിയ ബിരുദം/തത്തുല്യം. അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും 2025 ഡിസംബർ 31-നകം പാസായതി ന്റെ രേഖ ഹാജരാക്കാൻ കഴിയു മെങ്കിൽ അപേക്ഷിക്കാം. ഏത് സംസ്ഥാനത്തേക്കാണോ അപേ ക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം
പ്രായം: 2025 ഏപ്രിൽ ഒന്നിന് 20-28 വയസ്സ്. അപേക്ഷകർ 02.04.1997 നുമുൻപോ 01.04.2005-നുശേഷമോ ജനിച്ചവരായിരിക്ക രുത് (രണ്ട് തീയതികളും ഉൾപ്പെ ടെ). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർ ക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നു വർഷത്തെ യും ഇളവുണ്ട്. ഭിന്നശേഷിക്കാർ ക്ക് ജനറൽ – 10 വർഷം, ഒബിസി-13 വർഷം, എസ്സി, എസ്ടി- 15 വർഷം എന്നിങ്ങനെയാണ് വയസ്സി ളവ്. വിധവകൾക്കും പുനർവി വാഹിതരാവാത്ത വിവാഹമോ ചിതകൾക്കും 35 വയസ്സ് വരെ (ഒബിസി- 38 വരെ, എസ്‌സി, എസ്ടി- 40 വരെ) അപേക്ഷിക്കാം. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും. എസ്ബി ഐയിൽ അപ്രന്റിസ്ഷിപ്പ് ചെയ്ത വർക്കും വയസ്സിളവ് അനുവദിച്ചിട്ടു ണ്ട് (വ്യവസ്ഥകൾക്ക് വിജ്ഞാപനം കാണുക).
അപേക്ഷാഫീസ്: 750 രൂപ. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് സംവിധാന ങ്ങൾ മുഖേന ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത് (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേ ഷിക്കാർക്കും ഫീസ് ബാധകമല്ല).
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കേ അപേക്ഷിക്കാനാവൂ. അപേക്ഷ യോടൊപ്പം ഫോട്ടോ, ഒപ്പ്, ഇടതു കൈയിലെ വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. വിശ ദവിവരങ്ങളടങ്ങിയ വിജ്ഞാപന ത്തിനും www.sbi.co.in സന്ദർശി ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 26.