
റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിലെ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങി. വിവിധ 21 റെയിൽവേ റിക്രൂട്ട്മെ ന്റ് ബോർഡുകളിലായി ആകെ 434 ഒഴിവിലേക്കാണ് വിജ്ഞാപ നം. ഓൺലൈനായി അപേക്ഷിക്ക ണം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്.
നഴ്സിങ് സൂപ്രണ്ട്:
- ഒഴിവ് -272,
- യോഗ്യത: ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറിയിൽ ത്രി വത്സര കോഴ്സ്/ ബിഎസ്സി (നഴ്സിങ്). അപേക്ഷകർ രജിസ്റ്റേ ഡ് നഴ്സ‌് ആൻഡ് മിഡ്‌വൈഫാ യിരിക്കണം.
- അടിസ്ഥാന ശമ്പളം: 44,900 രൂപ,
- പ്രായം: 20-40,
ഡയാലിസിസ് ടെക്നീഷ്യൻ:
- ഒഴിവ്-4,
- അടിസ്ഥാന ശമ്പളം : 35,400 രൂപ.
- യോഗ്യത: ഹീമോ ഡയാലിസിസിൽ ബിഎസ്സി, രണ്ടുവർഷത്തെ പരിശീലനം /പ്രവൃത്തിപരിചയം.
- പ്രായം: 20-33.
ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് III:
- ഒഴിവ്-33,
- അടിസ്ഥാന ശമ്പളം: 35,400 രൂപ.
- യോഗ്യത: കെമിസ്ട്രി പ്രധാന വിഷയമായോ ഐച്ഛികവിഷയമായോ ഉള്ള ബിഎസ്‌സിയും ഹെൽത്ത്/സാനിറ്ററി ഇൻസ്പെക്ടർ ട്രേഡിൽ ഒരുവർഷത്തെ എൻടിസിയും.
- പ്രായം: 18-33.
ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്):
- ഒഴിവ്-105,
- അടിസ്ഥാന ശമ്പളം: 29,200 രൂപ.
- യോഗ്യത: സയൻസ് പ്ലസ്‌ടു/ തത്തുല്യം, ഫാർമസി ഡിപ്ലോമയും രജിസ്ട്രേഷനും.
- പ്രായം: 20-35.
റേഡിയോഗ്രാഫർ എക്സ്റേ ടെക്നീഷ്യൻ:
- ഒഴിവ്-4, അടിസ്ഥാന
- ശമ്പളം: 29,200 രൂപ.
- യോഗ്യത: ഫിസിക്സും കെമിസ്ട്രിയും ഉൾപ്പെ ട്ട പ്ലസ്ടു വും റേഡിയോഗ്രാഫി/എക്സ്റേ ടെക്നീഷ്യൻ/ റേഡിയോ ഡയഗ്നോസിസ് ടെക്നോളജിയിൽ ദ്വിവത്സര ഡിപ്ലോമയും.
- പ്രായം: 19-33.
ഇസിജി ടെക്നീഷ്യൻ:
- ഒഴിവ് -4,
- അടിസ്ഥാന ശമ്പളം: 25,500 രൂപ.
- യോഗ്യത: പ്ലസ്ടു/ ബിരുദം (സയൻസ്), ഇസിജി ലബോറട്ട റി ടെക്നോളജി/ കാർഡിയോള ജി ടെക്നീഷ്യൻ/ കാർഡിയോള ജി ടെക്നിക്സിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ ഡിഗ്രി.
- പ്രായം: 18-33.
ലാബ് അസിസ്റ്റന്റ്റ് ഗ്രേഡ്-II:
- ഒഴിവ്-12,
- അടിസ്ഥാന ശമ്പളം: 21,700 രൂപ.
- യോഗ്യത: സയൻസ് പ്ലസ്‌ടുവും മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സും.
- പ്രായം: 18-33.
അപേക്ഷാ ഫീസ്: വനിതകൾ, മതന്യൂനപക്ഷ വിഭാഗക്കാർ, വിമുക്തഭടന്മാർ, ഭിന്നശേഷി ക്കാർ എന്നിവർക്ക് 250 രൂപയും (പരീക്ഷ എഴുതിയാൽ മുഴുവൻ തുകയും തിരിച്ചുനൽകും) മറ്റുള്ള വർക്ക് 400 രൂപയുമാണ് ഫീസ് തിരിച്ചുനൽകും). ഫീസ് ഓൺലൈ (പരീക്ഷ എഴുതിയാൽ 400 രൂപ നായി അടയ്ക്കണം.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ലൈവ് ഫോട്ടോ, ഒപ്പ് എന്നിവ വിജ്ഞാ പനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപേക്ഷയോടൊ പ്പം അപ്ലോഡ്ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 8. അപേക്ഷയിൽ തിരുത്തൽ വരു ത്താൻ സെപ്റ്റംബർ 11 മുതൽ 20 വരെ സമയം ലഭിക്കും. അപേ ക്ഷിക്കുന്നതിനുള്ള മാർഗനിർദേശ ങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങ ളടങ്ങിയ വിജ്ഞാപനം 03/2025 എന്ന നമ്പറിൽ ആർആർബി വെബ്സൈറ്റുകളിൽ ലഭിക്കും.
തിരുവനന്തപുരം ആർആർ ബിയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in, ചെന്നൈ ആർആർബിയുടെ വെബ്സൈറ്റ്: www.rrb-chennai.gov.in.