
കേന്ദ്ര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റീട്ടെയിൽ ലയബിലിറ്റീസ്, റൂറൽ ആൻഡ് അഗ്രി ബാങ്കിങ് എന്നീ വകുപ്പുകളിലായി 417 ഒഴി വുണ്ട്. റെഗുലർ നിയമനമാണ്.
മാനേജർ (സെയിൽസ്):
- ഒഴിവ്-227 ( ജനറൽ-86, എസ്‌സി-50, എസ്ടി-24, ഒബിസി-33, ഇഡബ്ല്യു എസ്-34),
- ശമ്പളം: 64,820-93,960 രൂപ,
- യോഗ്യത: ഏതെങ്കിലും വിഷ യത്തിലുള്ള ബിരുദവും മൂന്നുവർ ഷത്തിൽ കുറയാത്ത പ്രവൃത്തിപ രിചയവും.
- പ്രായം: 24-34 വയസ്സ്.
ഓഫീസർ (അഗ്രികൾച്ചർ സെയിൽസ്):
- ഒഴിവ്-142 ( ജനറൽ -61, ഒബിസി-36, എസ്‌സി-19, എസ്ടി-11, ഇഡബ്ല്യുഎസ്-15),
- ശമ്പളം: 48,480-85,920 രൂപ,
- യോഗ്യത: അഗ്രികൾച്ചർ/ഹോർ ട്ടികൾച്ചർ/ആനിമൽ ഹസ്ബൻ ഡ്രി/വെറ്ററിനറി സയൻസ്/ഡയറി സയൻസ്/ഫിഷറീസ് സയൻസ്/അഗ്രികൾച്ചർ മാർക്കറ്റിങ് ആൻഡ് കോപ്പറേഷൻ/കോപ്പറേ ഷൻ ആൻഡ് ബാങ്കിങ്/അഗ്രോ ഫോറസ്ട്രി/ഫോറസ്ട്രി/അഗ്രി കൾച്ചറൽ ബയോടെക്നോളജി/പിസി കൾച്ചർ/ബിടെക് ബയോടെ ക്നോളജി/ഫുഡ് സയൻസ്/അഗ്രി കൾച്ചർ ബിസിനസ് മാനേജ്മെ ൻ്റ്/ഫുഡ് ടെക്നോളജി/ഡെയറി ടെക്നോളജി/അഗ്രികൾച്ചറൽ എൻജിനിയറിങ്/സെറികൾച്ചർ/ഫിഷറീസ് എൻജിനിയറിങ്ങിൽ നാലുവർഷ ബിരുദവും ഒരുവർ ഷത്തിൽ കുറയാത്ത പ്രവൃത്തിപ രിചയവും.
- പ്രായം: 24-36 വയസ്സ്.
മാനേജർ (അഗ്രികൾച്ചർ സെയിൽസ്):
- ഒഴിവ്-48 (ജനറൽ-21, ഒബിസി-12, എസ്‌സി-7, എസ്ടി-3, ഇഡബ്ല്യുഎസ്-5),
- ശമ്പളം 64,820-93,960 രൂപ, യോഗ്യത: അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/ആനിമൽ ഹസ്ബൻഡ്രി/വെറ്ററിന റി സയൻസ്/ഡെയറി സയൻസ്/ഫിഷറീസ് സയൻസ്/അഗ്രികൾച്ചർ മാർക്കറ്റിങ് ആൻഡ് കോപ്പറേഷൻ/കോപ്പറേഷൻ ആൻഡ് ബാങ്കിങ്/അഗ്രോ ഫോറസ്ട്രി/ഫോറസ്ട്രി/ടെക്നോളജി/ഫുഡ് സയൻസ്/അഗ്രികൾച്ചർ ബിസിനസ് മാനേ ജ്മെൻ്റ്/ഫുഡ് ടെക്നോളജി/ഡെയറി ടെക്നോളജി/അഗ്രികൾ ച്ചറൽ എൻജിനിയറിങ്/സെറികൾച്ചർ/ഫിഷറീസ് എൻജിനിയറിങ്ങിൽ നാലുവർഷ ബിരുദവും മൂന്നുവർ ഷത്തിൽ കുറയാത്ത പ്രവൃത്തിപ രിചയവും.
- പ്രായം: 26-42 വയസ്സ്.
ഉയർന്ന പ്രായപരിധിയിൽ ഭിന്ന ശേഷിക്കാർക്ക് പത്തുവർഷവും എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒബിസിക്കാർക്ക് മൂന്നുവർഷവും വിമുക്തഭടന്മാർക്ക് സേവനത്തിനനുസരിച്ചും ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ/അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞ ടുപ്പ്. 225 മാർക്കിൻ്റെ പരീക്ഷയ്ക്ക് രണ്ടരമണിക്കൂർ സമയം അനുവദിക്കും. റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂ ഡ്, പ്രൊഫഷണൽ നോളജ് എന്നി വയുൾപ്പെട്ടതാണ് സിലബസ്.
ചോദ്യപേപ്പർ ഇംഗ്ലീഷി ലും ഹിന്ദിയിലുമായിരിക്കും. ഓൺലൈൻ പരീക്ഷയ്ക്ക് കേര ളത്തിൽ എറണാകുളത്ത് പരീ ക്ഷാകേന്ദ്രമുണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കും.
അപേക്ഷാഫീസ്: വനിതകൾക്കും വിമുക്തഭടന്മാർക്കും എസി, എസ്‌ടി വിഭാഗക്കാർക്കും 175 രൂപ. മറ്റുള്ളവർക്ക് 850 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയൊപ്പം ഫോട്ടോ, വിര ലടയാളം, ഒപ്പ് എന്നിവ ഉൾപ്പെടെ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടു ള്ള രേഖകളെല്ലാം അപ്ലോഡ്ചെ യ്യണം. വിശദവിവരങ്ങൾക്ക് https://www.bankofbaroda.in/career/current-opportunities എന്ന വെബ്സൈ റ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 26.