IOB Recruitment-2025 Apply Now

ഇന്ത്യൻ ഓവർസീസ് ബാങ്ക് 2025ലെ അപ്രന്റീസ് റിക്രൂട്ട്മെൻറിന് അപേക്ഷ ക്ഷണിച്ചു. ആകെ 750 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ളവർക്കാണ് അവസരം അവസാന തീയതി ആഗസ്റ്റ് 20.

തസ്ത‌ിക & ഒഴിവ്
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ അപ്രന്റ്റീസ് റിക്രൂട്ട്മെൻ്റ്. ആകെ ഒഴിവുകൾ 750. കേരളത്തിൽ 33 ഒഴിവുകളാണുള്ളത്.

പ്രായപരിധി
20 വയസിനും, 28 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.

യോഗ്യത അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി വിജയിച്ചിരിക്കണം. നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം (NATS) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ, ബിരുദാനന്തര ബിരുദ ഫലം 01.04.2021 നും 01.08.2025 നും ഇടയിൽ പ്രഖ്യാപിച്ചിരിക്കണം.

തെരഞ്ഞെടുപ്പ് ഓൺലൈൻ ടെസ്റ്റിന്റെയും, പ്രാദേശിക ഭാഷ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.

അപേക്ഷ ഫീ : എസ്.സി, എസ്.ടി, വനിതകൾ എന്നിവർക്ക് 708 രൂപയാണ് അപേക്ഷ ഫീസ്. ഭിന്നശേഷിക്കാർക്ക് 472 രൂപ. ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 944 രൂപ അടച്ചാൽ മതി.

സ്റ്റൈപ്പന്റ് : അപ്രന്റീസ് കാലയളവിൽ പ്രതിമാസം 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിൽ സ്റ്റൈപ്പന്റ് അനുവദിക്കും.

അപേക്ഷ : താൽപര്യമുള്ള ഉദ്യോഗാർഥികൾ ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ/ റിക്രൂട്ട്മെൻ്റ് പേജിൽ നിന്ന് അപ്രന്റീസ് തസ്തിക തിരഞ്ഞെടുത്ത് ഓൺലൈൻ അപേക്ഷ നൽകുക. വിശദമായ വിജ്ഞാപനവും, അപേക്ഷ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. https://www.iob.in/Careers

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *