
കുടുംബശ്രീ മിഷനും കേരളാ നോളഡ്ജ് എക്കണോമിക് മിഷനും സംയുക്തമായി നടപ്പിലാക്കി വരുന്ന പദ്ധതിയായ കെ-ഡിസ്കിലെ കുടുംബശ്രീ മിഷനിലെ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ തസ്തികയിലേയ്ക്ക് നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.
അടിസ്ഥാന വിവരങ്ങൾ
- തസ്തിക : ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ
- ഒഴിവ് നിലവിൽ തിരുവനന്തപുരം, പാലക്കാട് ജില്ലകളിലായി 2 ഒഴിവുകളാണെങ്കിലും ഒരു വർഷത്തേയ്ക്ക് കടുംബശ്രീ മിഷനിൽ ടി തസ്തികയിൽ വരുന്ന ഒഴിവുകളിലേയ്ക്ക് ടി വിജ്ഞാപന പ്രകാരമുള്ള റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്).
- നിയമന രീതി : കരാർ നിയമനം (നിയമന തീയതി മുതൽ 31/03/2026 വരെ). (പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ കരാർ പുതുക്കി നൽകുന്നത് പരിഗണിക്കുന്നതാണ്)
- വേതനം : 40,000 രൂപ പ്രതിമാസം.
വിദ്യാഭ്യാസ യോഗ്യത :
എം.ബി.എ. / എം.എസ്.ഡബ്ല്യൂ
പ്രായപരിധി :
31/05/2025 ൽ 40 വയസ്സിൽ കൂടാൻ പാടില്ല
പ്രവർത്തിപരിചയം
കമ്മ്യൂണിറ്റി ഡെവലപ്പ്‌മെൻറ് പ്രോജക്ടുകളിൽ മിഡിൽ മാനേജ്‌മെൻറ് തലത്തിലുള്ള 5 വർഷത്തെ പ്രവൃത്തിപരിചയം. പ്രോജക്ട് / പ്രോഗ്രാം മാനേയ്മെൻറ് പരിചയവും സമയപരിധിക്കുള്ളിൽ പ്രോജക്ട് പൂർത്തീകരണത്തിനുള്ള കഴിവും ഉണ്ടായിരിക്കണം. ക്ലയന്റ് മാനേജ്‌മെൻറിലും, ഓർഡിനേഷനിലും പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട രീതി
- ഓൺലൈനായി അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
- നിയമനം സംബന്ധിച്ച നടപടികൾ സെൻറർ ഫോർ മാനേജ്‌മെൻറ് ഡെവലപ്പ്‌മെൻറ് (സി.എം.ഡി) മുഖാന്തരമാണ് നടപ്പിലാക്കുന്നത്.
- അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്യേണ്ടതാണ്
- അപേക്ഷാ ലിങ്കും മറ്റു വിവരങ്ങളും ചുവടെ നൽകിയിരിക്കുന്നു
Apply Now and Official Notification : Click Here