വിദേശത്ത് നല്ലൊരു ജോലി ആഗ്രഹിക്കുന്നവർ ഗൾഫ് രാജ്യങ്ങളിലെ നിർമാണമേഖലയിൽ 5000 തൊഴിൽ അവസരങ്ങളുമായി തൃശ്ശൂരിൽ ജോബ് ഫെയർ. ബന്ധപ്പെട്ട യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം
ഗൾഫ് രാജ്യങ്ങളായ യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദിഅറേബ്യ എന്നിവിടങ്ങളിലെ നിർമാണക്കമ്പനികളി ലാണ് ജോലിചെയ്യേണ്ടത്.
സംസ്ഥാന സർക്കാരിന് കീഴിലുള്ള തൊഴിൽദായക പദ്ധതിയായ വിജ്ഞാനകേരളത്തിൻ്റെ നേതൃത്വത്തിൽ ജൂൺ 14, 15 തീയതികളിലാണ് ഫെയർ നടത്തുന്നത്. പ്ലംബർ, ഇലക്ട്രീഷ്യൻ, വെൽഡർ, പെയിൻ്റർ, ഷട്ടറിങ് കാർപെൻ്റർ, സ്റ്റീൽ ഫിക്സർ, കൺസൾ ട്ടൻ്റ്, എൻജിനീയർ, മാനേജർ, ക്യൂഎ/ക്യൂസി സൂപ്പർവൈസർ, ഫോർമാൻ, ഫിറ്റർ, ഓപ്പറേറ്റർ തസ്തികകളിലാണ് ഒഴിവുകൾ.
മിനിമം പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ഐടിഐ, എൻജിനീയറിങ് തുടങ്ങിയ വിവിധ യോഗ്യതയുള്ളവർക്ക് അവസരം
വിശദമായ സിവി jobs@vijnanakeralam.kerala.gov.in എന്ന ഐഡിയിലേക്ക് അയക്കണം. ഔദ്യോഗിക വെബ്സൈറ്റ് https://vijnanakeralam.kerala.gov.in/
നോർക്ക-റൂട്ട്സ്, കെ-ഡിസ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ജോബ് ഫെയർ നടത്തുന്നത്. ഫോൺ: 8129277272