
കുടുംബശ്രീക്ക് കീഴിൽ കേരളത്തിൽ സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് അവസരം. നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ (NRLM) പദ്ധതിക്ക് കീഴിൽ ഫിനാൻസ് മാനേജർ തസ്‌തികയിലേക്കാണ് പുതിയ റിക്രൂട്ട്മെൻ്റ് നടക്കുന്നത്. താൽപര്യമുള്ളവർ മെയ് 28ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
- കുടുംബശ്രീ സംസ്ഥാന മിഷൻ, എൻആർഎൽഎം പദ്ധതിയിൽ ഫിനാൻസ് മാനേജർ റിക്രൂട്ട്മെൻ്റ്. 2026 മാർച്ച് 31 വരെയാണ് കരാർ കാലാവധി. തിരുവനന്തപുരം ജില്ലയിലാണ് നിയമനം നടക്കുക.
ശമ്പളം
- തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
പ്രായപരിധി
- പരമാവധി 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 30.01.1985ന് ശേഷം ജനിച്ചവരായിരിക്കണം.
യോഗ്യത
- സിഎ/ സിഎ ഇന്റർമീഡിയേറ്റ്/ എംകോം എന്നിവയിൽ ഏതെങ്കിലും യോഗ്യത വേണം.
- ടാലി സോഫ്റ്റ് വെയറിൽ പരിജ്ഞാനം ആവശ്യമാണ്.
- സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/ പ്രോജക്ടുകൾ, അല്ലെങ്കിൽ കുടുംബശ്രീയിൽ അക്കൗണ്ടന്റായി കുറഞ്ഞത് 5 വർഷത്തെ പരിചയം.
അപേക്ഷ ഫീസ്
- എല്ലാ ഉദ്യോഗാർഥികളും 500 രൂപ അപേക്ഷ ഫീസായി നൽകണം. ഓൺലൈനായി അടയ്ക്കണം.
അപേക്ഷ
- താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് സന്ദർശിക്കുക. നോട്ടിഫിക്കേഷനിൽ നിന്ന് എൻആർഎൽഎം വിജ്ഞാപനം കാണുക. ശേഷം അപ്ലൈ ഓൺലൈൻ ബട്ടൺ തിരഞ്ഞെടുത്ത് നേരിട്ട് അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം താഴെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.