നമ്മുടെ ഗ്രൂപ്പിൽ നിരവധി തൊഴിൽ വാർത്തകളാണ് ദിവസവും വരുന്നത്.. പല സുഹൃത്തുക്കൾക്കും ഇപ്പോഴും അറിയില്ല എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് എന്ന്.. അപേക്ഷ അയക്കുന്നതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് താഴെ പറയുന്നത് ഇതെല്ലാം ശ്രദ്ധാപൂർവം വായിച്ചു നോക്കിയതിനു ശേഷം നിങ്ങൾക്ക് അപേക്ഷ നൽകാം
.
.
Step 1
ഗ്രൂപ്പിൽ വന്നിട്ടുള്ള തൊഴിൽ വാർത്തയോടൊപ്പം നൽകിയിട്ടുള്ള വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 2
വെബ്സൈറ്റ് ഓപ്പൺ ആയി വരുമ്പോൾ അതിൽ തൊഴിൽവാർത്തയെ സംബന്ധിച്ച് വിശദ വിവരങ്ങൾ പറയുന്നു ഒഴിവുകളുടെ എണ്ണം, ശമ്പളം,വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷ രീതി, തുടങ്ങിയവ അത് വായിച്ച് മനസ്സിലാക്കുക
Step 3
വെബ്സൈറ്റിൽ സ്ക്രോൾ ചെയ്ത് താഴേക്ക് വരുമ്പോൾ Apply Now, Official Notification, Official Website തുടങ്ങിയവ കാണാൻ സാധിക്കും അതിൽ Apply Now എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുകയാണെങ്കിൽ ഓൺലൈനായി അപേക്ഷ നൽകാം ( ചില അപേക്ഷകൾ സ്വന്തമായി ഫോണിലൂടെ അപേക്ഷിക്കാൻ പറ്റും എന്നാൽ മറ്റുചിലത് കമ്പ്യൂട്ടർ മുഖേന അപേക്ഷിക്കാൻ സാധിക്കു) തപാൽ മാർഗം ആണ് അപേക്ഷ അയക്കുന്നത് എങ്കിൽ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തു ബന്ധപ്പെട്ട മേൽവിലാസത്തിൽ അപേക്ഷ നൽകാം
അതിനു തൊട്ടു താഴെയായി Official Notification എന്ന് കാണാൻ സാധിക്കും അത് ഡൗൺലോഡ് ചെയ്തു പൂർണമായും വായിച്ചു മനസിലാക്കുക അതിനുശേഷം മാത്രം അപേക്ഷ കൊടുക്കുക. അതിനോടൊപ്പം ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് വിജ്ഞാപനത്തിൽ ഉറപ്പുവരുത്തുക… തൊഴിൽപരമായ എന്തെങ്കിലും സാമ്പത്തിക നഷ്ടത്തിന് നമ്മുടെ ഗ്രൂപ്പ് അഡ്മിൻ ഉത്തരവാദിയല്ല അതുകൊണ്ട് ശ്രദ്ധാപൂർവ്വം എല്ലാം ചെയ്യുക.. നിങ്ങൾക്ക് ഇത് ഉപകാരപ്പെടുന്നുണ്ടെങ്കിൽ മറ്റുള്ള സുഹൃത്തുക്കൾക്കും നമ്മുടെ ഗ്രൂപ്പിൽ വരുന്ന പ്രധാനപ്പെട്ട വാർത്തകൾ എത്തിച്ചുകൊടുക്കുക