
വനിത-ശിശു വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയി ലുള്ള ശിശുസംരക്ഷണ യൂണി റ്റിൽ പോക്സോ എക്സ്പേർട്ട്, പോക്സോ സപ്പോർട്ട് പേഴ്സൺ മാരുടെ പാനലിലെ വിവിധ തസ്തി കകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സപ്പോർട്ട് പേഴ്സൺ, ട്രാൻസ്ലേ റ്റേഴ്സ‌് ഉൾപ്പെടെയുള്ള തസ്തികക ളിലാണ് ഒഴിവ്.
തസ്തിക: ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിലുള്ള എംഫിൽ/പിഎച്ച്‌ഡി/ഡോക്ടറേറ്റ് അല്ലെങ്കിൽ ആർസിഐ അംഗീകരിച്ചിട്ടുള്ള തത്തുല്യമായ ദ്വിവത്സര കോഴ്സ് പാസായിരിക്കണം.
തസ്തിക: ഇന്ററർപ്രിറ്റേഴ്‌സ്, യോഗ്യത: ഏതെങ്കിലും വിഷയത്തി ലുള്ള ബിരുദത്തോടൊപ്പം ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇൻ്റർപ്രിറ്റിങ്ങി ലുള്ള ഡിപ്ലോമയും ചൈൽഡ് എജുക്കേഷൻ ഡെവലപ്മെൻ്റ്/പ്രൊട്ടക്ഷൻ ഇഷ്യൂസിലുള്ള പ്രവൃത്തിപരിചയവും.
തസ്തിക:ട്രാൻസ്‌ലേറ്റേഴ്‌സ്, യോഗ്യത: ഏതെങ്കിലും വിഷയ ത്തിലുള്ള ബിരുദവും മലയാള ത്തിന് പുറമേ മറ്റ് ഭാഷകളിലുള്ള പരിജ്ഞാനവും ചൈൽഡ് എജു ക്കേഷൻ ഡെവലപ്മെന്റ്/പ്രൊട്ട് ക്ഷൻ ഇഷ്യൂസിലുള്ള പ്രവൃത്തിപ രിചയവും.
തസ്തിക: സ്പെഷ്യൽ എജുക്കേറ്റേഴ്സ്, യോഗ്യത: സ്പെഷ്യൽ എജുക്കേഷനിലുള്ള ബിരുദം/ഡിപ്ലോമ, ചൈൽഡ് എജുക്കേ ഷൻ ഡെവലപ്മെന്റ്/പ്രൊട്ടക്ഷൻ ഇഷ്യൂസിൽ പ്രവൃത്തിപരിചയം.
തസ്തിക: സപ്പോർട്ട് പേഴ്‌സൺ യോഗ്യത: സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജി/ചൈൽഡ് ഡെവലപ്മെൻ്റ് വിഷ യത്തിലുള്ള ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയ ത്തിലുള്ള ബിരുദവും ചൈൽഡ് എജുക്കേഷൻ ആൻഡ് ഡെവ ലപ്മെൻ്റ്/പ്രൊട്ടക്ഷൻ ഇഷ്യൂസ് മേഖലയിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.
അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദിഷ്ടമാതൃ കയിലുള്ള അപേക്ഷാഫോം പൂരി പ്പിച്ച് വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടു ത്തിയ പകർപ്പുകൾ സഹിതം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ട് നൽകു കയോ രജിസ്റ്റേഡ് പോസ്റ്റ് മുഖാന്തരം അയക്കുകയോ ചെയ്യാം. അപേക്ഷയുടെ കവറിന് പുറത്ത് തസ്തികയുടെ പേരും അപേക്ഷ യിൽ ഇ-മെയിൽ വിലാസവും രേഖപ്പെടുത്തണം.
വിലാസം: ജില്ലാ ശിശുസംര ക്ഷണ ഓഫീസർ, ജില്ലാ ശിശുസം രക്ഷണ യൂണിറ്റ്, ടിസി 42/1800, Opposite LHO, പൂജപ്പുര-695012, ഫോൺ-0471-2345121. അവസാനതീയതി: മേയ് 6.