Airport Authority of India-2025 Apply Now

എയർപോർട്ട് അതോറിറ്റിയിൽ 309 എക്സിക്യുട്ടീവ്. ന്യൂഡൽഹിയിലുള്ള കേന്ദ്ര പൊതു മേഖലാസ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യുട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിലേ ക്ക് അപേക്ഷ ക്ഷണിച്ചു. 309 ഒഴിവുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാണ് തിരഞ്ഞെടുപ്പ്.

ശമ്പളം: 40,000-1,40,000 രൂപ.കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

യോഗ്യത: മാത്സ്, ഫിസിക്‌സ് എന്നിവയുൾപ്പെട്ട സയൻസ് വിഷ യത്തിലുള്ള ബിരുദം അല്ലെങ്കിൽ മാത്സും ഫിസിക്സും ഏതെങ്കിലു മൊരു സെമസ്റ്ററിൽ വിഷയമായിട്ടു ള്ള എൻജിനീയറിങ് ബിരുദം. വിഭ്യാഭ്യാസ യോഗ്യതയ്ക്കുപുറമേ ഇംഗ്ലീഷ് ഭാഷയിൽ എഴുതാനും നന്നായി സംസാരിക്കാനും സാധിക്കണം.

അവസാനവർഷ/സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ സർട്ടിഫിക്കറ്റ് പരിശോ ധനയ്ക്കുമുൻപ് യോഗ്യത നേടിയ തായി തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. റെഗുലർ ബിരു ദത്തിനുപുറമേ പാർട്ട്‌ടൈം/വിദൂരവിദ്യാഭ്യാസം വഴി ബിരുദം നേടി യവർക്കും അപേക്ഷിക്കാം.

പ്രായം: 2025 മേയ് 24-ന് 27 കവിയരുത്(ഭിന്നശേഷിക്കാർക്ക് 10 വർഷവും എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒബിസി (എൻസിഎൽ) വിഭാഗ ത്തിന് മൂന്നുവർഷവും വിമുക്തഭടൻമാർക്ക് സർവീസിനനുസരിച്ചും ഇളവ് ലഭിക്കും).

അപേക്ഷാഫീസ്: വനിതകൾക്കും ഭിന്നശേഷിക്കാർക്കും കൾക്കും എസ്‌സി/എസ്ടി വിഭാഗക്കാർക്കും അപേക്ഷാഫീസ് ബാധകമല്ല. മറ്റു ള്ളവർ 1000 രൂപ ഓൺലൈനായി അടയ്ക്കണം.

പരീക്ഷ: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്ക് ഉണ്ടാ വില്ല. പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് വോയ്‌സ്‌ ടെസ്റ്റ്, സൈക്കോ ആക്ടീവ് സബ്സ്റ്റൻസ് ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവ നടത്തി യാവും അന്തിമമായ തിരഞ്ഞ ടുപ്പ്. പരീക്ഷയുടെ വിശദമായ സിലബസ് വെബ്സൈറ്റിൽ ലഭിക്കും. രാജ്യത്തെ പ്രധാന നഗര ങ്ങളിലെല്ലാം പരീക്ഷാകേന്ദ്രങ്ങ ളുണ്ടാവും.

അപേക്ഷ: ഓൺലൈനായാ ണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം പുതുതായെടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ(മൂന്ന് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്), ഒപ്പ് എന്നിവ വിജ്ഞാപനത്തിൽ നിഷ്ക്കർഷിച്ചി ട്ടുള്ള മാതൃകയിൽ വെബ്സൈ റ്റിൽ അ‌പ്ലോഡ് ചെയ്യണം. കൂടാതെ നിലവിൽ ഉപയോഗി ക്കുന്ന ഇ-മെയിൽ ഐഡിയും ഫോൺ നമ്പറും അപേക്ഷയോ ടൊപ്പം നൽകണം. അപൂർണമായ അപേക്ഷകൾ നിരസിക്കപ്പെടും.

ഏപ്രിൽ 25 മുതൽ ഓൺലൈ നായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 24 വിശദവിവവരങ്ങൾക്ക് www.aai.aero എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *