
കേരള പബ്ലിക് എൻ്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെൻ്റ് ബോർഡ് (KPESRB) ഇപ്പോള്‍ ബിസിനസ് ഡെവലപ്മെന്റ് സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ ബിസിനസ് വികസന സേവന ദാതാവ് തസ്തികയില്‍ മൊത്തം 500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ റഗുലർ ഫുൾടൈം ബി ടെക്/എംബിഎ. റെഗുലർ സ്കീം പ്രകാരമുള്ള കോഴ്സുകൾ പൂർത്തിയാക്കിയവർ മാത്രം അപേക്ഷിച്ചാൽ മതി.
പ്രായപരിധി: വിജ്ഞാപന തീയതിയിൽ പരമാവധി 35 വയസ്സ്.
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 മാര്‍ച്ച് 9 വരെ.
Official Notification and Apply Links