കുടുംബശ്രീ വിവിധ ജില്ലാ മിഷനുകളിൽ ഒഴിവുള്ള എൻ.ആർ.എൽ.എം അക്കൗണ്ടൻറ് തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം വാർഷിക കരാർ വ്യവസ്ഥയിലായിരിക്കും.
ഒഴിവ് :
- 3 (കോഴിക്കോട്, വയനാട്, പാലക്കാട്)
നിയമന രീതി :
- കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2025 വരെ. അഗ്നിശേഷം പ്രവർത്തനമികവിൻറെ അടിസ്ഥാനത്തിൽ കരാർ ദീർഘിപ്പിക്കുന്നതാണ്).
വിദ്യാഭ്യാസ യോഗ്യത :
- ബി.കോം. ഡി.സി.എ. റ്റാലി
പ്രായപരിധി :
- 30/06/2024 ന് 40 വയസ്സിൽ കൂടാൻ പാടില്ല
പ്രവൃത്തിപരിചയം:
- സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ /പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടൻറായി 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം:
വേതനം:
- 30,000 രൂപ പ്രതിമാസം.
ജോലിയുടെ സ്വഭാവം
- കുടുബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതിയായ എൻ. ആർ.എൽ.എം പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാന/ജില്ലാ തലത്തിലുള്ള വരവുചെലവു കണക്കുകൾ കൈകാര്യം
അപേക്ഷ സമർപ്പിക്കേണ്ട രീതി
- അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
- നിയമനം സംബന്ധിച്ച നടപടികൾ സെൻറർ ഫോർ മാനേജ്‌മെൻറ് ഡെവലപ്പ്മെൻറ് (സി.എം.ഡി) മുഖാന്തരമാണ് നടപ്പിലാക്കുന്നത്.
- ഉദ്യോഗാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഓഗസ്റ്റ് 16 വൈകുന്നേരം അഞ്ചുമണി വരെ
- അപേക്ഷ അയക്കാനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു
Official Notification : Click Here