സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പഠനത്തിൽ പ്രാഗൽഭ്യമുള്ള വിദ്യാർത്ഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ സരോജിനി- ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പാണ് വിദ്യാധൻ സ്കോളർഷിപ്പ്. SSLC/ CBSE/X Std. പാസ്സാകുന്ന വിദ്യാർത്ഥികളിൽ നിന്നും കൃത്യമായ തെരഞ്ഞെടുപ്പ് നടത്തിയായിരിക്കും സ്കോളർഷിപ്പ് നൽകുക. അപ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ 2 വർഷത്തേയ്ക്ക് പതിനായിരം (10,000)രൂപ വീതം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. തുടർന്നും അവർ പഠനത്തിലെ പ്രാഗൽഭ്യം നിലനിർത്തി ഉയർന്ന നിലയിൽ പാസ്സാകുന്നപക്ഷം അവർ തിരഞ്ഞെടുക്കുന്ന ഏത് വിദ്യാഭ്യാസ പദ്ധതിയ്ക്കും 15000 രൂപ മുതൽ 60000 രൂപാവരെയുള്ള സ്കോളർഷിപ്പ് ഫൗണ്ടേഷനിൽ നിന്നോ അല്ലെങ്കിൽ പുറത്തുനിന്നുള്ള സ്പോൺസേഴ്‌സ് വഴിയോ ലഭ്യമാക്കുന്നതാണ്.അപേക്ഷിയ്ക്കേണ്ട അവസാന തീയതി : 2024 ജൂൺ 30
അപേക്ഷകരുടെ കുറഞ്ഞ യോഗ്യത
വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളിൽ SSLC 2024 മാർച്ച് പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും A+, CBSE Std. X മാർച്ച് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A1 ലഭിച്ചവർക്കാണ് അപേക്ഷിയ്ക്കുവാൻ യോഗ്യതയുള്ളത്. (ഭിന്ന ശേഷി/ശാരീരിക വൈകല്യം ഉള്ളവർക്ക് എല്ലാ വിഷയങ്ങളിലും A മതി.
തെരഞ്ഞെടുപ്പ് രീതി
ലഭിക്കുന്ന പുരിപ്പിച്ച അപേക്ഷകളിലെ വിവരങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ എഴുത്തുപരീക്ഷ നടത്തുന്നതാണ്. ഈ പരീക്ഷ പാസ്സാകുന്നവരിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് തുടർന്നുള്ള ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കാം. എസ്.എസ്.എൽ.സി. ഗ്രേഡ്, പഠിച്ച സ്‌കൂൾ, പഠന മാധ്യമം, എഴുത്ത്പരീക്ഷയിലെ മാർക്ക്, അഭിമുഖത്തിലെ മാർക്ക്, വിദ്യാഭാസ ഇതര മേഖലകളിലെ പങ്കാളിത്തം, കുടുംബ സാമ്പത്തികം ഇവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 125 വിദ്യാർത്ഥികളെ വിദ്യാധൻ പദ്ധതിയിൽ ഉൾപ്പെടുത്തും. പരീക്ഷയുടേയും, അഭിമുഖത്തിൻ്റെയും സ്ഥലവും സമയവും, തീയതിയും അതാത് വിദ്യാർത്ഥികൾ നൽകിയിട്ടുള്ള ഇ-മെയിലിലൂടെ / മൊബൈൽ ഫോണിലൂടെ അറിയിപ്പ് നൽകും.
ആവശ്യമായ രേഖകൾ
ഓൺലൈനായി നിർബന്ധമായും സമർപ്പിക്കേണ്ട രേഖകൾ (രേഖകൾ ഇല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്)
1) 2024 SSLC മാർക്ക് ലിസ്റ്റിൻ്റെ (ഒറിജിനൽ / കമ്പ്യൂട്ടർ പ്രിൻ്റ് ഔട്ട് പകർപ്പ്
2) പാസ്സ്പോർട്ട് സൈസ് ഫോട്ടോ,
3) വരുമാന സർട്ടിഫിക്കറ്റ് പകർപ്പ് (ഇവയെല്ലാം സ്‌കാൻ ചെയ്‌ത് അപ് ലോഡ് ചെയ്യണം)
അപേക്ഷിക്കേണ്ടുന്ന വിധം
1. നിങ്ങൾക്ക് സ്വന്തമായി ഒരു ഇ- മെയിൽ id ഉണ്ടെങ്കിൽ മാത്രമേ അപേക്ഷിയ്ക്കുവാൻ സാധിക്കുകയുള്ളൂ (ഇൻ്റർനെറ്റ് കഫെയുടെ ഇ-മെയിൽ ഐ.ഡി. ഉപയോഗിക്കരുത്). സ്വന്തമായി ഇ-മെയിൽ id ഇല്ലെങ്കിൽ www.gmail.com ലോ അല്ലെങ്കിൽ മറ്റ് സർവ്വീസ് പ്രൊവൈഡർ വഴിയോ ഒരു ഇ-മെയിൽ അക്കൗണ്ട് തുടങ്ങുക. ടി അക്കൗണ്ടിന്റെ Log in id – യും, പാസ്‌വേഡും മറക്കാതെ സൂക്ഷിയ്ക്കുക.
അപേക്ഷ നൽകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Click Here to Apply
2. നിങ്ങൾ പുതിയാതായി രജിസ്റ്റർ ചെയ്യുമ്പോൾ താഴെ പറയുന്ന വിവരങ്ങൾ നൽകേണ്ടിവരും.
- First Name : ഇവിടെ താങ്കളുടെ വിദ്യാഭ്യാസ രേഖകളിൽ ഉള്ള ആദ്യപേര് നൽകുക.
- Last Name : ഇവിടെ താങ്കളുടെ വിദ്യാഭ്യാസ രേഖകളിൽ ഉള്ള രണ്ടാം പേര് നൽകുക. expansion of initials
- user name : താങ്കളുടെ മേൽപ്പറഞ്ഞ ഇ-മെയിൽ id നൽകുക. ഭാവിയിലെ ഉപയോഗത്തിന് വിദ്യാധൻ അക്കൗണ്ട് തുറക്കുവാൻ ഇ-മെയിൽ id തന്നെ ഉപയോഗിക്കണം. യാതൊരു കാരണവശാലും സൈബർ കഫെയുടെയോ, മറ്റുള്ളവരുടെയോ ഇ- മെയിൽ id ഉപയോഗിക്കരുത്.
- vidyadhan password : മുകളിൽ ഉണ്ടാക്കിയ user nameന് വളരെ സങ്കീർണ്ണമായ ഒരു പാസ്‌വേഡ് ഉണ്ടാക്കുക. ഈ പാസ്‌വേഡിന് കുറഞ്ഞത് 8 digits എങ്കിലും ഉണ്ടായിരിക്കണം. ആയത് ഇ-മെയിൽ id യുടെ പാസ്‌വേഡ് ആയിരിക്കരുത്. Vidyadhan അപേക്ഷയിലേക്ക് നിങ്ങൾ അടുത്ത തവണ Log in ചെയ്യുമ്പോൾ ഇ-മെയിൽ id യും ഇപ്രകാരം ഉണ്ടാക്കിയ vidyadhan പാസ്‌വേഡുമാണ് ഉപയോഗിക്കേണ്ടത്. ഈ പാസ്‌വേഡ് മറക്കാതെ സൂക്ഷിക്കുക. എന്തെങ്കിലും കാരണവശാൽ മറന്നുപോയാൽ Home Page ലെ Forgot Password എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് പുതിയ Password ഉണ്ടാക്കുക.
ഇനി apply now എന്ന button ൽ ക്ലിക്ക് ചെയ്യുക. ഉടനെതന്നെ താങ്കളുടെ ഇ-മെയിൽ അക്കൗണ്ടിലേയ്ക്ക് ഫൗണ്ടേഷനിൽ നിന്നും account activation ലിങ്ക് മെയിൽ ആയി എത്തുന്നതാണ്.
4. ഒരു പുതിയ windowയിൽ, നിങ്ങളുടെ ഇ- മെയിൽ അക്കൗണ്ട് തുറക്കുകയും അതിൽ വന്ന ഫൗണ്ടേഷൻ മെയിലിലെ activation link ൽ ക്ലിക്ക് ചെയ്യുക. അതുമൂലം ഒരു Home Page വരുകയും അതിൽ അക്കൗണ്ട് activated ആയതായും Log in ചെയ്‌ത് തുടരാനും സന്ദേശം ലഭിക്കും. (അപ്രകാരം സന്ദേശം ഒന്നുംതന്നെ Inbox-ൽ കണ്ടില്ലെങ്കിൽ spam folder-ലോ, trash folder-ലോ സന്ദേശം വന്നിട്ടുണ്ടോ എന്നുകൂടി പരിശോധിക്കണം)
5. E-mail id യും, Step 2 ലെ വിദ്യാധൻ പാവേഡും ഉപയോഗിച്ച് പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യുക.
6. Log in ചെയ്‌ത ശേഷം Vidyadhan Kerala Plus one Programme 2024 ൽ ക്ലിക്ക് ചെയ്യുക. Main Menu ലെ “Help” എന്ന ലിങ്കിൽ അമർത്തിയാൽ അപേക്ഷ സമർപ്പിക്കേണ്ടതിനുള്ള നിർദ്ദേശങ്ങളും, മറ്റു അനുബന്ധ കാര്യങ്ങളും അറിയുവാൻ സാധിക്കും. നിർദ്ദേശങ്ങൾ മലയാളത്തിലും ലഭ്യമാണ്.
7. അപേക്ഷ ഉണ്ടാക്കിയശേഷം മാറ്റങ്ങൾ വരുത്തണമെന്നുണ്ടെങ്കിൽ അപേക്ഷയുടെ മുകൾ ഭാഗത്ത് കാണാവുന്ന Edit Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് മാറ്റങ്ങൾ വരുത്താവുന്നതാണ്.
8.കൂടെക്കൂടെ നിങ്ങളുടെ ഇ-മെയിൽ പരിശോധിച്ച് വിദ്യാധനിൽ നിന്നും വരുന്ന സന്ദേശങ്ങൾ വല്ലതും ഉണ്ടെങ്കിൽ ആയതിലെ നിർദ്ദേശങ്ങൾ അനുസരിക്കുക.
9. അപേക്ഷയിൽ നിർബന്ധമായും പൂരിപ്പിക്കേണ്ടവ (*അടയാളം ഉള്ളത്) പുരിപ്പിച്ചിരിക്കണം. അത് ബാധകമല്ലെങ്കിൽ Nil എന്നോ NA എന്നോ പൂരിപ്പിക്കുക.
10. SSLC/ CBSE X മാർക്ക് ലിസ്റ്റ് (കമ്പ്യൂട്ടർ പ്രിൻ്റൗട്ട്), പാസ്സ്പോർട്ട് സൈസ് ഫോട്ടോ, വരുമാന സർട്ടിഫിക്കറ്റ് ഇവയുടെ പകർപ്പ് സ്‌കാൻ ചെയ്‌ത് അപേക്ഷയോടൊപ്പം upload ചെയ്യേണ്ടതാണ്. (10th marklist എന്ന document type സെലക്ട‌് ചെയ്യണം.)
11. മേൽപ്പറഞ്ഞ മാൻഡേറ്ററി രേഖകൾ അപേക്ഷയോടൊപ്പം ഉണ്ടെങ്കിൽ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ. അപൂർണ്ണമായ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
12. ജൂലൈ – ആഗസ്റ്റ് മാസങ്ങളിൽ നിങ്ങളുടെ മൊബൈൽ ഫോൺ/ഇ-മെയിൽ ഇവ ഫൗണ്ടേഷനിൽ നിന്നുള്ള അറിയിപ്പുകൾക്കായി ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക.
13. അടുത്ത ഘട്ടത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ അതിൽ നിർദ്ദേശിച്ചിട്ടുണ്ടാകും.
14. സംശയനിവാരണത്തിന് Help Desk നമ്പറിൽ ബന്ധപ്പെടുക.
vidyadhan.kerala@sdfoundationindia. com എന്ന വിലാസത്തിൽ ഇ- മെയിൽ അയക്കുകയോ, അല്ലെങ്കിൽ ജനിത റ്റി. എസ്. Mob: 8138045318 ഫോൺ ചെയ്യുകയോ ആവാം 9 am – 1 pm, 4 pm – 8 pm (ഈ സമയത്ത് മാത്രം വിളിക്കുക) Help Desk: 96635 17131