മുംബൈ നേവൽ ഡോക്യാ ർഡിലെ അപ്രന്റിസ് സ്കൂളിൽ നിലവിലുള്ള 301 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ/ഓഗസ്റ്റിൽ പരിശീലനം ആരംഭിക്കും. സ്ത്രീകൾക്കും അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ:
ഇലക്ട്രീഷൻ, ഇലക്ട്രോപ്ലേറ്റർ, ഫിറ്റർ, ഫൗണ്ട്രിമാൻ, മെക്കാനിക് (ഡീസൽ), ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ്, എംഎംടിഎം, പെയിന്റർ, പാറ്റേണ്‍ മേക്കർ, പൈപ്പ് ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എസി, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് (വുഡ്), ടെയിലർ, വെൽഡർ, മേസണ്‍, ഐ ആൻഡ് സിടിഎസ്എം, ഷിപ്റ്റ് (സ്റ്റീൽ), റിഗ്ഗർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ.
യോഗ്യത:
റിഗർ- എട്ടാം ക്ലാസ് ജയം;
ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ: പത്താം ക്ലാസ് ജയം.
മറ്റു ട്രേഡുകളിൽ: ഐടിഐ ജയം (എൻസിവിടി/ എസ്സിവിടി).
ശാരീരിക യോഗ്യത: ഉയരം 150 സെ.മീ, തൂക്കം 45 കിലോയിൽ കുറയരുത്, നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ വികാസം.
പ്രായം: കുറഞ്ഞത് 14 വയസ്.
മേയ് 10 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : https://registration.ind.in