ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ വായു സ്പോർട്സ് (Intake 02/2023) വി ഭാഗത്തിൽ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. ഇത് കമ്മിഷൻഡ് ഓഫിസർ/പൈലറ്റ്/ നാവിഗേറ്റർ തസ്തികകളിലേക്കുള്ള തിരഞ്ഞ ടുപ്പല്ല. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 20 വരെ.
ഒഴിവുള്ള വിഭാഗങ്ങൾ: അത്ലറ്റിക്സ്, അക്വാ ട്ടിക്സ്, ബാസ്ക്കറ്റ്ബോൾ, ബോക്സിങ്, സൈ ക്കിളിങ്, ക്രിക്കറ്റ്, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹോക്കി, കബഡി, ഹാൻഡ്ബോൾ, സ്ക്വാഷ്, വോളിബോൾ, വെയിറ്റ്ലിഫ്റ്റിങ്, റെസ്ലിങ്, വാട്ടർ പോളോ.
യോഗ്യത: സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാസ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഓട്ടമൊബീൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഐടി). ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോ മ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം (ഫിസിക്സ്, മാസ് പഠിച്ച്). ഇംഗ്ലിഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയ മല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്കണം
സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോ ടെ പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്കു വേണം അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാർക്ക് വേണം .വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50% മാർക്ക് നേടിയിരിക്ക ണം.
സ്പോർട്സ് യോഗ്യത സംബന്ധിച്ച വിവരങ്ങൾ ക്കു വെബ്സൈറ്റ് കാണുക.
പ്രായം: 2002 ഡിസംബർ 26നും 2006 ജൂൺ 26നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ).